Category: Kerala

കൊറോണ: വ്യാജ പ്രചാരണം നടത്തിയ 10 പേര്‍ കോട്ടയത്ത് അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തിയത്....

നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണം…

ഡല്‍ഹിയില്‍ വിവിധ ആസ്പത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് പിണറായി വിജയനോട് ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരളഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍...

പ്രവാസി മലയാളികള്‍ മെയ് വരെ കാത്തിരിക്കണം; വിമാന സര്‍വീസ് ഇപ്പോള്‍ ആരംഭിക്കില്ല

പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താല്‍ ബുദ്ധിമുട്ടുണ്ട്. പ്രവാസികള്‍ മേയ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി സൂചിപ്പിച്ചു. വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ വിദേശത്തുള്ള മലയാളി സംഘങ്ങള്‍...

കൊറോണ: നാല് ദിവസത്തിനുള്ളില്‍ 4 ലാബുകള്‍ ലഭ്യമാകും… 14 ജില്ലക്ക് 14 ലാബ്

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ പരിശോധന സംവിധാനം വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസത്തിനുള്ളില്‍ 4 ലാബുകള്‍ ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട് അതിര്‍ത്തി വഴി രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം ഉണ്ട്. ഇന്നും ഒരാള്‍ മരിച്ചു. ഇത്...

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ബാധിച്ച 8 വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. 13 പേരുടെ...

കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള ‘ ചികിത്സ; പരീക്ഷിക്കാന്‍ കേരളവും

കോട്ടയം : കൊറോണ രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള 'കോണ്‍വലസെന്റ് പ്ലാസ്മ' ചികിത്സ പരീക്ഷിക്കാന്‍ കേരളവും. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ....

കൊറോണ; കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ; പ്ലാന്‍ സി ഇങ്ങനെ…

തിരുവനന്തപുരം :കൊറോണ വൈറസിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ഗള്‍ഫ് രാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന്...

‘ഏറെക്കുറേ മരിച്ചതു പോലെ ആയിരുന്നു’ ശ്വസന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല, കൊറോണ അനുഭവം വെളിപ്പെടുത്തി റിയാ

ലണ്ടന്‍ : 'ഏറെക്കുറേ മരിച്ചതു പോലെ ആയിരുന്നു'– ശ്വസന പ്രശ്‌നങ്ങള്‍ ഇപ്പോഴും മാറാത്ത റിയാ ലഖാനി എന്ന ഇന്ത്യന്‍ വംശജ ഗുരുതരാവസ്ഥ മറികടന്ന ശേഷം തന്റെ അനുഭവങ്ങള്‍ യുകെയില്‍നിന്നു പങ്കുവച്ചത് ഇങ്ങനെയാണ്. ശ്വസനം ഒരു സ്വാഭാവിക പ്രക്രിയ ആയിരുന്നല്ലോ. പക്ഷേ ഇപ്പോള്‍ ശ്വാസമെടുക്കുന്നതും പുറത്തുവിടുന്നതും...

Most Popular