Category: Kerala

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി

ന്യൂഡല്‍ഹി : വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. മേയ് എഴു മുതല്‍ 7 ദിവസത്തേക്കുള്ള പട്ടികയില്‍ 64 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നായി 14,800 പേരെയാണ് ഈ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍...

ആദ്യം ദിനം നാല് വിമാനങ്ങള്‍: 800 പേര്‍ നാട്ടിലെത്തിക്കും

ദുബായ്: വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. മെയ് 7 ന് എയര്‍ ഇന്ത്യായുടെ വിമാനത്തിലാണ് പ്രവാസികളെ നാട്ടിലെത്തിക്കുക. ഇതേതുടര്‍ന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യുഎഇ യിലെ താല്‍ക്കാലികമായി അടച്ചിട്ടിരുന്ന ഓഫീസുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും തുറന്നു. ആദ്യ ദിവസം...

കോവിഡ് ഭേദമായ ആള്‍ മരിച്ചു

ഇന്ന് കോവിഡ് ഭേദമായ ആള്‍ മരിച്ചു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി പത്മനാഭന്‍ ആണ് മരിച്ചത്. മരണം ഹൃദയാഘാത ത്തെതുടര്‍ന്ന് ആശുപത്രി അധികൃതര്‍. അതേ സമയം സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ്...

യാത്ര പാസ് ഇനിമുതൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; അപേക്ഷാ ഫോം ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം…

ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസിന്‍റെ വെബ്സൈറ്റ്, ഫെയ്സ് ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസ്സിന്‍റെ മാതൃകയുടെ പ്രിന്‍റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍...

ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന ടൊവീനോ.. ചിത്രം വൈറല്‍

ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി നല്‍കുന്ന നടന്‍ ടൊവീനോ തോമസിന്റെ ചിത്രം വൈറല്‍. കേരളാ പോലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന നടന്റെ ചിത്രമാണ് വൈറലാവുന്നത്. കൊറോണ വൈറസിനെ തുരത്താന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബുദ്ധിമുട്ടിലാഴ്ന്ന സാധാരണക്കാരുടെ വിശപ്പകറ്റാനാണ് താരവും സന്നദ്ധപ്രവര്‍ത്തകനായി രംഗത്ത് ഇറങ്ങിയത്. കേരള പോലീസ് സംഘടിപ്പിക്കുന്ന...

കൊറോണ ദുരിതാശ്വാസ, സഹായമായി ഇന്ന് ലഭിച്ച തുക…

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട വിവരങ്ങൾ. തീയതി: 04-05-2020. സഹായം യു. മാധവന്‍റെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ മാറ്റി വെച്ച് അതിന് വേണ്ടി നീക്കിവെച്ചിരുന്ന 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തു. കാസര്‍കോഡ് ജില്ലയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഇലക്ട്രിക്ക് കണക്ഷനുമായി ബന്ധമപ്പട്ട പ്രവര്‍ത്തനങ്ങള്‍...

വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം....

ജില്ലകളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാം; മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കാര്യങ്ങൾ…

മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ഉച്ചവരെ 515 പേര്‍ സംസ്ഥാനത്തെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 5470 പേര്‍ക്ക് പാസുകള്‍ വിതരണം ചെയ്തു. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ റജിസ്റ്റര്‍ ചെയ്തത് 1,66,263 പേരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കണം. മറ്റുസംസ്ഥാനങ്ങളില്‍...

Most Popular