കൊറോണ ദുരിതാശ്വാസ, സഹായമായി ഇന്ന് ലഭിച്ച തുക…

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട വിവരങ്ങൾ.
തീയതി: 04-05-2020.

സഹായം

യു. മാധവന്‍റെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ മാറ്റി വെച്ച് അതിന് വേണ്ടി നീക്കിവെച്ചിരുന്ന 62500 രൂപ ഉപയോഗിച്ച് വാങ്ങിയ 50 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തു.

കാസര്‍കോഡ് ജില്ലയില്‍ ആരംഭിക്കുന്ന ആശുപത്രിയുടെ ഇലക്ട്രിക്ക് കണക്ഷനുമായി ബന്ധമപ്പട്ട പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി ചെയ്തു നല്‍കുമെന്ന് കെല്‍ക്കോണ്‍ (ദി കേരള സ്റ്റേറ്റ്  ‘എ’ ഗ്രേഡ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേസ് അസോസിയേഷന്‍) അറിയിച്ചു. ഇതിനു പുറമെ സംഘടന ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസം

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘പ്രളയാക്ഷരങ്ങള്‍’, ‘നവകേരള ചിന്തകള്‍’ എന്നീ പുസ്തകങ്ങള്‍ വിറ്റു കിട്ടിയ തുകയില്‍ നിന്ന് ആദ്യ ഗഡുവായി 50 ലക്ഷം രൂപ അക്കാദമി നല്‍കി.

രക്തസാക്ഷി അഴീക്കോടന്‍ രാഘവന്‍റെ പത്നി മീനാക്ഷി ടീച്ചര്‍ ഒരുമാസത്തെ പെന്‍ഷന്‍ തുക.

ചെറുകാടിന്‍റെ പുസ്തകങ്ങള്‍ക്ക് റോയല്‍റ്റിയായി ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ നല്‍കി.

അങ്കമാലി നഗരസഭ 50 ലക്ഷം രൂപ

ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 30 ലക്ഷം

കാഞ്ഞങ്ങാട് കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് 26,10,000 രൂപ
പയ്യന്നൂര്‍ മുന്‍സിപാലിറ്റി 25 ലക്ഷം

മണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്ക് 25 ലക്ഷം രൂപ

ബാങ്ക് ഓഫ് ബറോഡയുടെ കേരളത്തിലെ ജീവനക്കാര്‍ സ്വരൂപിച്ചു നല്‍കിയ 21,27,351 രൂപ

അരുവിക്കര ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ

സൗത്ത് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഇന്‍സ്ട്രീസ് 10 ലക്ഷം രൂപ, (കോട്ടയം ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കായി മാസക്കുകള്‍, സാനിറ്റൈസര്‍,   കുപ്പി വെള്ളം എന്നിവയും ഇവര്‍ കൈമാറി)

കോട്ടയം സെന്‍റ് മേരീസ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 10 ലക്ഷം രുപ

ഉഴമലയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബങ്ക് 10 ലക്ഷം രൂപ

കൊല്ലം തങ്ങള്‍ കുഞ്ഞ് മുസിലിയാര്‍ കോളേജ് ട്രസ്റ്റ് 10 ലക്ഷം രൂപ

തലശ്ശേരി പ്രൈമറി കോഓപ്പറേറ്റിവ് അഗ്രിക്കള്‍ച്ചര്‍ ആന്‍റ് റുറള്‍ ഡവലപ്പ്മെന്‍റ് ബാങ്ക് 11,27,617 രൂപ

കൂടാളി സര്‍വ്വീസ് സഹകരണ ബാങ്ക് 8 ലക്ഷം രൂപ

നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്ക് 7.49 ലക്ഷം രൂപ

തലശ്ശേരി ഡോക്ടേര്‍സ് കോ-ഓപ് സൊസൈറ്റി 5 ലക്ഷം

ലീക്കോള്‍ ചെമ്പകാ സൊസൈറ്റി ഫോര്‍ എഡ്യൂകെയര്‍ 5 ലക്ഷം രൂപ

ആള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ യൂണിയന്‍ 5 ലക്ഷം രൂപ

സിനിമതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 1 ലക്ഷം

മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ 1 ലക്ഷം രൂപ

മുന്‍ എംഎല്‍എ ജമീല പ്രകാശം 75,001 രൂപ

ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ 1 ലക്ഷം രൂപ

മുന്‍മന്ത്രി എം വിജയകുമാര്‍ 50,000 രൂപ

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം

കേരള അഡ്വര്‍ട്ടൈസിംഗ് ഇന്‍ഡട്രീസ്  അസോസിയേഷന്‍ 5 ലക്ഷം രൂപ

മലപ്പുറം ജില്ല പോലീസ് സഹകരണ സംഘം  12,45,150 രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന്  ഹൗസര്‍ജന്‍സി പൂര്‍ത്തിയാക്കിയ 2014 ബാച്ച് ഡോക്ടര്‍മാര്‍ ചേര്‍ന്ന് 2,14,000 രൂപ

പാലയാട് നവദീപം വായനശാല 2 ലക്ഷം രൂപ

കണ്ണൂര്‍ പെരളശ്ശേരി ക്ഷേത്രം 2 ലക്ഷം രൂപ

ആറന്‍മുള പള്ളിയോട സേവാസംഘം 52,000 രൂപ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്മനന്ദതീര്‍ത്ഥ സ്വാമി 25000 രൂപ

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് മെയ് 31ന് വിരമിച്ച അസിസ്റ്റന്‍റ് മാനേജര്‍ ചെറിയാന്‍ ജോണ്‍ അമ്പൂക്കന്‍ ഒരുലക്ഷം രൂപ.

സത്യം എന്‍റര്‍പ്രൈസസ്  2 ലക്ഷം

കൊല്ലങ്കോട് റിട്ട. അധ്യാപിക അമ്പിളി ടീച്ചര്‍ 1 സ്വര്‍ണ്ണവള

കടന്നപ്പള്ളി വെള്ളാനത്ത് കഴിഞ്ഞ ദിവസം മരിച്ച ജാനകി അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മക്കള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തൊടുപുഴ മുട്ടം എന്‍ജിനിയറിങ്ങ് കോളേജിലെ പൂര്‍വ്വകാല എസ് എഫ്.ഐ പ്രവര്‍ത്തര്‍കര്‍ ചേര്‍ന്ന് 2,10,000 രൂപ

കേരള റേഷന്‍ എപ്ലോയീസ് യൂണിയന്‍ 2,57,500 രൂപ

കേരള  ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍  ക്ലബ്ബിന്‍റെ  ആരാധക കൂട്ടായ്മ  മഞ്ഞപ്പട ഓണ്‍ലൈന്‍  ഫുട്ബോള്‍  ഗെയിം ടൂര്‍ണമെന്‍റിലൂടെ 1,32,680 രൂപ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എഫ്ഐ യൂണിറ്റ് നീറ്റ്  മോക്ക് പരീക്ഷ നടത്തി സമാഹരിച്ച 1,36,889 രൂപ

നിയമന അംഗീകാരം ലഭിക്കാത്ത ദിവസ വേതനക്കാരയി ജോലി ചെയ്യുന്ന അധ്യപകര്‍ ചേര്‍ന്ന് 57,500 രൂപ

ഡല്‍ഹി മലയാളിയായ വിദ്യാധരന്‍ സി.പി 1 ലക്ഷം രൂപ

വേങ്ങാടുള്ള ദിനേശ് പോത്തന്‍ 1 ലക്ഷം രൂപ

വിരമിച്ച പരിയാരം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആനി യോഹന്നാന്‍ 1 ലക്ഷം രൂപ

കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്‍റ് പ്രൊഫസര്‍ സി.ജെ. ശിവശങ്കരന്‍ 1 ലക്ഷം രൂപ

തൃശ്ശൂര്‍ ജില്ലയിലെ പാണഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ജിവനക്കാരനായ ഷിബു വര്‍ഗീസ് 1 ലക്ഷം രൂപ. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നല്‍കിയതിനു പുറമെയാണ് ഈ തുക

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് 19 ഡ്യൂട്ടിയിലുള്ള സ്റ്റാഫ് നേഴ്സ് ഷീബ ജോസും ഭര്‍ത്താവ് അന്‍ഡ്രൂസും ചേര്‍ന്ന് 1 ലക്ഷം രൂപ. കൂടാതെ ഒരു ലക്ഷം രൂപ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സംഭാവന നല്‍കിയിരുന്നു.

തൃശൂര്‍ കുന്നംകുളം ബസ് സ്റ്റാന്‍റ് ചുമട്ട് തൊഴിലാളി കെ വി സത്യന്‍ 1 ലക്ഷം രൂപ

മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃത അധ്യാപകന്‍ കണ്ണൂര്‍ കാഞ്ഞിരോട്ടെ സി.പി സജീവന്‍ 1 ലക്ഷം രൂപ

എന്‍ഐടി സുറത്ത്കല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ 1,40,000

കണ്ണൂര്‍ ചാലാട് സെന്‍ട്രല്‍ എല്‍പി സ്കൂളിലെ പ്രധാനധ്യാപക സ്ഥാനത്തു നിന്ന് വിരമിച്ച കെ സി രാജന്‍ 1 ലക്ഷം

മേഴ്സി കോപ്സ് ചരിറ്റബില്‍ ട്രസ്റ്റ് 1 ലക്ഷം

മെയ് 31ന് വിരമിക്കുന്ന എഇഒ തിലകന്‍ 1 ലക്ഷം രൂപ

കതിരൂരിലെ ഡോക്ടര്‍ എം ഡി വിശ്വനാഥന്‍ ഡോക്ടര്‍ സുഹാസിനി വിശ്വനാഥന്‍ 1 ലക്ഷം രൂപ

കോത്തല വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് ജേക്കമ്പ് 1 ലക്ഷം രൂപ

ഉദയംപേരൂരിലെ മുന്‍ സൈനികനായ വി.ആര്‍. സുരേന്ദ്രനും ഭാര്യ വിജയകുമാരിയും ചേര്‍ന്ന്  1 ലക്ഷം രൂപ

പനങ്ങാട് അജയന്‍ മുച്ചങ്ങത്തും ഭാര്യ അജിതയും ചേര്‍ന്ന് 1 ലക്ഷം രൂപ

പത്തനംതിട്ട വല്ലിയാന കുഴിയില്‍ ഫ്യുവല്‍സ് 1 ലക്ഷം രൂപ

സൗദിയിലുള്ള തലശ്ശേരി വടക്കുമ്പാട് സ്വദേശി പി.സജീവന്‍ 1 ലക്ഷം
കുവൈറ്റ് എല്‍ കെ എസ് അംഗം സാം പൈനുമ്മുട് 1 ലക്ഷം രൂപ

എഴുപുന്ന ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പരേതനായ കെ.എസ്. ധനഞ്ജയന്‍റ ഭാര്യ സതി 1 ലക്ഷം രൂപ

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍ സദാശിവന്‍ നായര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക 27000 നല്‍കി

കാഞ്ഞങ്ങാട് രാവണീശ്വരത്തെ റിട്ട. അധ്യാപകന്‍ പവിത്രന്‍ മാസ്റ്ററും കുടുീബവും 60,000 രൂപ

എറണാകുളം പൂണിത്തുറയിലെ സംസാരശേഷിയില്ലാത്ത റിനി മനോജ് തന്‍റെ 8 മാസത്തെ വികലാംഗ പെന്‍ഷനായ 10,000 രൂപ

കുണ്ടറ മണ്ഡലത്തിലെ പെരിനാട് ഗ്രാമപഞ്ചായത്തിലെ പുനരധിവാസ കോളനിയിലെ സമീറ നിസാര്‍ ആടിനെ വിറ്റ 5500 രൂപ

കരിവെള്ളൂര്‍ ഇ പി തമ്പാന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ 50,000 രൂപ

തിരുവനന്തപുരം ശ്രീ നാരായണ റെസിഡന്‍സ് അസോസിയേഷന്‍ 53,500 രൂപ

തിരുവനന്തപുരം വട്ടപ്പാറ വേറ്റിനാട് ഊരുട്ടമണ്ഡപം ക്ഷേത്രം 50,000 രൂപ

വിരമിച്ച മ്യൂസിയം, മൃഗശാസ ഡയറക്ടര്‍ കെ രവീന്ദ്രന്‍ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 50,000 രൂപ

റിട്ടയേര്‍ഡ് അദ്ധ്യാപക ദമ്പതികള്‍ കെ.ഗോപാലന്‍ നായരും കെ. സരസ്വതിയും പെന്‍ഷന്‍ തുക 50000 രൂപ

ഇരിങ്ങാലകൂട മുന്‍സിപാലിറ്റി മുന്‍ വൈസ് ചെയര്‍മാന്‍  കെ വേണുഗോപാലന്‍ മാസ്റ്റര്‍ 50,000 രൂപ

റിട്ട. അധ്യാപിക ഇരിങ്ങാലകൂട സ്വദേശിനി എന്‍ ശാന്ത 50,000 രൂപ

റിട്ട. അധ്യാപിക ഇരിങ്ങാലികുട സ്വദേശിനി  എന്‍ സുശീല 50,000 രൂപ

എറണാകുളം കടവന്ത്രയിലെ ബേബി മാത്യു ലാവണ്യ, ഭാര്യ സെലിന്‍ ബേബി എന്നിവരുടെ വാര്‍ദ്ധക്യകാല ആവശ്യത്തിനായി കരുതി വെച്ചിരുന്ന തുകയില്‍ നിന്നും 50,000 രൂപ

കോഴിക്കോട് സായൂജ്യം വയോജന സഭ തൂണേരി ബ്ലോക്ക്  50,000 രൂപ

സിപിഐഎം സംസ്ഥന കമ്മിറ്റി അംഗം പി പി വാസുദേവനും മകന്‍ രഞ്ജിത്തും ചേര്‍ന്ന് 35,000 രൂപ

മുണ്ടക്കയം സ്വദേശി അഭിരാമി അനില്‍കുമാര്‍  33000 രൂപ

മുഞ്ചിറ മഠം പുഷ്പാജ്ഞലി സ്വാമിയാര്‍ 25,000 രൂപ

നാവായിക്കുളം സ്വദേശി ആദിനാഥ്  സ്കോളര്‍ഷിപ്പ് കിട്ടിയ തുക 10000 രൂപ

പത്തനംതിട്ട കൊടുമണ്‍ ഗീതാഞ്ജലി ഗ്രന്ഥശാല  25,000 രൂപ

ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്‍റ് എംപ്ലോയീസ് ഫണ്ടറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ 21000 രൂപ

പെന്‍ഷന്‍ ചലഞ്ചിലൂടെ കിഴക്കാനി ഗ്രാമം 20,000 രൂപ

കൊല്ലം വെള്ളിമണ്‍ നാട്ടുവാതുക്കല്‍ ചന്ദ്രവിലാസത്തില്‍ ശാന്ത എല്‍ കശുവണ്ടി തൊഴിലാളി പെന്‍ഷന്‍ ഇനത്തില്‍ കിട്ടിയ 20,000 രൂപ

പോത്തന്‍കോട്, വെഞ്ഞാറംമൂട്, ചിറയന്‍കീഴ് ടംപോ ട്രക്ക് തൊഴിലാളികള്‍ 15,000 രൂപ

കണ്ണൂര്‍ കയരളത്ത് അന്തരിച്ച കൈപ്രത്ത് രാഘവന്‍റെ സ്മരണയ്ക്ക് അദ്ദേഹത്തിന്‍റെ അവസാന പെന്‍ഷന്‍ 15,000 മക്കള്‍  കൈമാറി

കേരളത്തിലെ ബാര്‍സലോണ ഫുട്ബാള്‍ ക്ലബ്ബിന്‍റെ ആരാധകരുടെ കൂട്ടായ്മ 13,000 രൂപ

പ്രവാസി സംഘം കാഞ്ഞങ്ങാട് അതിയാമ്പൂര്‍ യൂണിറ്റ് 10,000 രൂപ

പത്തനംതിട്ടയിലെ ടാക്സി ഡ്രൈവറായ രാജപ്പന്‍ വൈദ്യര്‍  10,000 രൂപ

കേരള സംഗീത നാടക്ക അക്കാദമിയുടെ ഗുരപൂജ പുരസ്ക്കാരം നേടിയ പേരാമ്പ്ര സ്വദേശി മാണിനിലകണ്ഠന്‍ ചാക്യാര്‍ 10000 രൂപ

കണ്ണൂരിലെ സ്ഫടികം ഹോളിഡേയ്സ് 10,000 രൂപ

കൂടാളി മുലക്കരിയിലെ കാറാട്ട് ശാന്ത തനിക്ക് കിട്ടിയ വിധവ പെന്‍ഷന്‍ 5000 രൂപ

സക്കാത്ത്, കൈനീട്ടം

മിന്‍ഹാ ഫാത്തിമ തിരുവല്ലം 4830 രൂപ

അമല്‍ ,അനല്‍  വെള്ളൂര്‍ 5000 രൂപ

കല്ലൂര്‍കോണത്തെ ബാലസംഘം – 3080 രൂപ

നവമി നിണ്ടൂര്‍ 3400 രൂപ

കടൂര്‍ എസ്എസ്എഫ്, എസ് വൈ എസ് സാന്ത്വനം കമ്മറ്റി ദാനധര്‍മ്മങ്ങള്‍ക്കായി മാറ്റി വച്ച തുകയില്‍ നിന്ന 15000 രൂപ.

Similar Articles

Comments

Advertismentspot_img

Most Popular