Category: Kerala

കര്‍ഷകര്‍ക്കെതിരേ ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്ന് പരാതി. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം ഉയരുന്നത്. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകരെന്ന് മാതൃഭൂമി...

മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്; അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണം

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. മന്ത്രിമാര്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്വാറം തികയാതെ മന്ത്രിസഭായോഗം മാറ്റിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്. കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍...

വിജിലന്‍സിന് വീഴ്ചപറ്റി; രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്. തെളിവ് ശേഖരിക്കുന്നതില്‍ വിജിലന്‍സിന് വീഴ്ച പറ്റി. കേസെടുത്ത ശേഷം ഡയറക്ടര്‍ സ്ഥാനത്തിരുന്നത് ഒന്നര മാസം മാത്രമാണ്. തുടര്‍ന്ന് വന്നവരായിരുന്നു തെളിവ് ശേഖരിക്കേണ്ടിയിരുന്നത്. പാവപ്പെട്ടവന്റെ ഭൂമിയെങ്കില്‍ പൈപ്പ് ലൈന്‍ മാറ്റുമായിരുന്നോ?. തുടര്‍നടപടി വിജിലന്‍സിന്റെ ഉത്തരവാദിത്തമാണെന്നും...

പള്‍സര്‍ സുനിക്ക് സ്‌പെഷ്യല്‍ മീന്‍കറി..! സഹതടവുകാരന്‍ പിടിയില്‍; വിയ്യൂര്‍ ജയിലില്‍ നടക്കുന്നത് …

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്കു പിന്‍വാതിലിലൂടെ ജയില്‍ അടുക്കളയിലെ സ്‌പെഷല്‍ വിഭവങ്ങള്‍. ഉദ്യോഗസ്ഥരുടെ മീന്‍കറി അടിച്ചുമാറ്റി സുനിക്കു നല്‍കാന്‍ ശ്രമിച്ച സഹതടവുകാരനെ കയ്യോടെ പിടികൂടി. അടുക്കളയ്ക്കു ചേര്‍ന്നുള്ള സെല്ലില്‍ കഴിയുന്ന സുനിക്ക് പതിവായി സ്‌പെഷല്‍...

കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്, പ്രതിഷേധമായി വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്കും

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്. പെണ്‍കുട്ടികളെയടക്കം തല്ലിച്ചതച്ച പോലീസിന്റെ നടപടിയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ്...

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തുടരും,ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദും

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെ വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. പി.കെ.കെ ബാവക്ക് പകരമായാണ് മുന്‍ മന്ത്രി കൂടിയായ ചേര്‍ക്കളം അബ്ദുല്ലയെ പുതിയ ട്രഷറായി തെരഞ്ഞെടുത്തത്.

എഴുത്തുകാരികള്‍ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാര്‍ക്കു കൂടി വേണ്ടിയാണ്: എംഎം ഹസനെതിരെ രൂക്ഷവിമര്‍ശനവുമായി ശാരദക്കുട്ടി

എംഎം ഹസന് എഴുത്തുകാരി ശാരദക്കുട്ടിയുടെ മറുപടി. മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ ആക്ഷേപിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. 'സഖാവ് തോമസ് ഐസക്കിനെ കുറിച്ചു താങ്കള്‍ പറഞ്ഞ വില കുറഞ്ഞ പരാമര്‍ശത്തെ കുറിച്ചാണ്. വീട്ടമ്മയോ വീട്ടടിമയോ...

കെ. ബാബു വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചു,സ്വത്തില്‍ പകുതിയോളം അനധികൃതം:ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബു വരവില്‍കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നു വിജിലന്‍സ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു. ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃമാണെന്നും വിജിലന്‍സ് വ്യക്തമാക്കി. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. കെ. ബാബു നല്‍കിയ പുതിയ...

Most Popular