Category: Kerala

മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്. ഭര്‍ത്താവ്:...

ഹര്‍ത്താലിനിടെ ബേക്കറിയില്‍ ആക്രമണം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കോട്ടയം കോട്ടമുറിയില്‍ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ മറ്റം സ്വദേശി നസറുള്ള, നൂറ്റൊന്നുകവല സ്വദേശി ഷമീര്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്. തെള്ളകത്ത്...

അവതാരകയോട് മോശമായി സംസാരിച്ച കേസില്‍ ശീനാഥ് ഭാസി അറസ്റ്റില്‍

കൊച്ചി: അവതാരകയോട് മോശമായി സംസാരിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി പോലീസിന് മുന്നില്‍ ഹാജരായി. കൊച്ചി മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 509, 354(എ), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. അതിനിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അവതാരക നല്‍കിയ...

വഴിവിട്ട ബന്ധം; നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ;യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

കുമളി : തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി പൊലീസ് തിരച്ചില്‍ തുടരുന്നു. കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) ആണ്...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കും: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എം.പി

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശശി തരൂര്‍ എം.പി. എത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂര്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന്...

മൈക്രോചിപ്പുള്ള കൃത്രിമകാലുമായി ISRO

തിരുവനന്തപുരം: മുട്ടിനുമുകളില്‍െവച്ച് കാല്‍ നഷ്ടപ്പെട്ടവര്‍ക്കായി മൈക്രോചിപ്പ് ഘടിപ്പിച്ച കൃത്രിമക്കാല്‍ നിര്‍മിച്ച് ഐ.എസ്.ആര്‍.ഒ. വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് വികസിപ്പിച്ച കൃത്രിമക്കാല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനായാല്‍ നിലവിലുള്ളവയുടെ വിലയുടെ പത്തിലൊന്നിന് വില്‍ക്കാനാകും. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വികസിപ്പിച്ച ഈ കൃത്രിമക്കാല്‍ ഉപയോഗിച്ച് ഒരു കാല്‍ നഷ്ടപ്പെട്ടയാള്‍ക്ക്...

കാട്ടാക്കടയിലെ ആക്രമണം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം

തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരായ അഞ്ചുപേര്‍ക്കെതിരേ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി. പൂവച്ചാല്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ആമച്ചല്‍ കുച്ചപ്പറം ഗ്രിരേഷ്മ ഭവനില്‍ പ്രേമനന് മര്‍ദനമേറ്റ സംഭവത്തിലാണ് നടപടി. ഇന്ന് പെണ്‍കുട്ടിയുടെ മൊഴികൂടി ചേര്‍ത്താണ് സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ കൂടി...

ഗഹ്‌ലോത്‌ കേരളത്തിലേക്ക്, മുഖ്യമന്ത്രി പദം വിട്ട് അധ്യക്ഷനാകാനില്ലെന്ന് നിലപാട്‌

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി പദം രാജിവെയ്ക്കില്ലെന്ന് നിലപാടുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്‌. താന്‍ എവിടേയും പോകുന്നില്ലെന്ന് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ഗഹ്‌ലോത്‌ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി പദം എതിരാളിയായ സച്ചിന്‍ പൈലറ്റിന് കൈമാറേണ്ടി...

Most Popular

G-8R01BE49R7