Category: Kerala

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. പട്ടികയിലുള്ള സിവില്‍...

ടൂറിസ്റ്റ് വിസയുടെ കാലാവധി 60 ദിവസമാക്കി; യു.എ.ഇ.യിൽ പുതിയ വിസ ചട്ടങ്ങൾ പ്രാബല്യത്തിൽ

ദുബായ് : യു.എ.ഇ.യിലെ പുതിയ വിസചട്ടം തിങ്കളാഴ്ച പ്രാബല്യത്തിൽവന്നു. യു.എ.ഇ. യിലേക്കുള്ള എല്ലാ വിസിറ്റ് വിസകളും സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളോടെ ഇനി ലഭ്യമാകും. നേരത്തേ 30 ദിവസം, 90 ദിവസം എന്നീ കാലാവധിയിലായിരുന്നു സന്ദർശകവിസകൾ അനുവദിച്ചിരുന്നത്. ഇനി സന്ദർശകവിസയുടെ കാലാവധി 60 ദിവസമായിരിക്കും. രാജ്യത്ത്...

സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരത്തിനുള്ള സാധ്യത...

അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയിൽ

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും,...

പേവിഷബാധ: സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്കയച്ച ഇമ്മ്യൂണോഗ്ലോബുലിന്‍ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ലാബ്

തിരുവനന്തപുരം: പരിശോധനയ്ക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിന്‍ ഗുണനിലവാരമുള്ളതെന്ന് കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ്. പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്...

തൃപ്പൂണിത്തുറയില്‍ യുവതി ട്രെയിന്‍ ഇടിച്ചു മരിച്ച സംഭവം: കാമുകന്‍ അറസ്റ്റില്‍

തൃപ്പൂണിത്തുറ: റെയില്‍വേ മേല്‍പാലത്തിനു സമീപം ഇടുക്കി പൂപ്പാറ സ്വദേശിനി ട്രെയിന്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണു(23) നെയാണ് ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി.ഗോപകുമാറും സംഘവും അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 15...

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി...

Most Popular

G-8R01BE49R7