Category: Kerala

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം; കോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം. താല്‍പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്നും കോടിയേരി പറയുന്നു....

ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി; രവി പിള്ള രണ്ടാമത്; ഇന്ത്യന്‍ ധനികരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി

ഫോബ്‌സ് സമ്പന്ന പട്ടികയില്‍, ഇന്ത്യയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി; ആസ്തി 3,48,800 കോടി. ഇന്ത്യന്‍ ധനികരില്‍ രണ്ടാം സ്ഥാനം വിപ്രോ ഉടമ അസീം പ്രേംജിക്ക്(1,54,800 കോടി). മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ഉടമ എം.എ.യൂസഫലിക്കാണ്. 35,036...

ഇടുക്കി വീണ്ടും തുറക്കും; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കി ജലസംഭരണിയില്‍ വെള്ളം കൂടുന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. പരമാവധി സംഭരണശേഷിവരെ കാത്തുനില്‍ക്കാതെ വെള്ളം നേരത്തെ ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം. ഇടുക്കി ജില്ലാ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; കൂടുതല്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ആവശ്യമെങ്കില്‍ ഡാമുകള്‍ തുറന്നു വിടാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും...

തുടര്‍ച്ചയായി കേസ് മാറ്റിവയ്ക്കല്‍; ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ നിന്ന് പണി കിട്ടി

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകന് പിഴ ചുമത്തി ഹൈക്കോടതി. തുടര്‍ച്ചയായി കേസ് മാറ്റി വയ്ക്കാന്‍ ആവശ്യപ്പെട്ടതിനാലാണ് അഭിഭാഷകന് കോടതി പിഴ ചുമത്തിയത്. ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയതാണെന്ന കേസിലാണ് കോടതി അഭിഭാഷകന് പിഴ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ തുടര്‍ച്ചയായി കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ...

കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു തോമസ് ഐസക്; കൂട്ടിയ നികുതി കേന്ദ്രം കുറയ്ക്കട്ടെ എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനം കുറയ്ക്കാമെന്നും മന്ത്രി

ആലപ്പുഴ: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം മന്ത്രി തള്ളി. കേന്ദ്രം 9 രൂപയോളം നികുതി കൂട്ടിയിട്ടാണ് ഇപ്പോള്‍ 1.50 രൂപ കുറച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതികള്‍ പൂര്‍ണമായും കുറയ്ക്കട്ടെ. എന്നിട്ട് ആവശ്യപ്പെട്ടാല്‍ സംസ്ഥാനവും കുറയ്ക്കാന്‍...

ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ വില കുറച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. ഇന്ധനത്തിനുള്ള തീരുവ 1.50 രൂപ സര്‍ക്കാര്‍ കുറച്ചപ്പോള്‍ എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അതേസമയം, കേന്ദ്രനികുതിയില്‍ കുറവുണ്ടാകില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍...

കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി; അനുവദിച്ചത് കണ്ണന്താനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡൽഹി: ബെംഗളൂരു തിരുവനന്തപുരം സെക്ടറിൽ പുതിയ ഒരു ട്രെയിൻ കൂടി റെയിൽവേ മന്ത്രാലയം അനുവദിച്ചു. ബംഗളുരുവിലെ ബാനസ്വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്പ്രസ്സാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് റെയിൽവേ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ കേന്ദ്ര ടൂറിസം വകുപ്പ്...

Most Popular