Category: Kerala

ശബരിമലയിലെ പ്രവര്‍ത്തനത്തിന് യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയിലെ പ്രവര്‍ത്തനത്തിന് എസ്പി: യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍. അദ്ദേഹത്തിന്റെ 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമോദനം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബിജെപിയില്‍നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു....

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ല; എന്നോടൊപ്പം ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണെന്നും ദേവസ്വം മന്ത്രി

സന്നിധാനം: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരും ദേവസ്വം ബോര്‍ഡും കഴിയുന്നതെല്ലാം ഭക്തര്‍ക്കായി ചെയ്തുകൊടുക്കുന്നുണ്ട്. എന്നോടൊപ്പം ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണ്- കടകംപള്ളി പറഞ്ഞു.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുമായി സംസാരിച്ചു. പ്രായമായവര്‍,...

ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലേക്ക്

കോഴിക്കോട്: ശബരിമലയില്‍ സമരം ശക്തമാക്കുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിലയ്ക്കലില്‍ സമരം ശക്തമാക്കാനും കോഴിക്കോട് ചേര്‍ന്ന ബിജെപി നേതൃയോഗം തീരുമാനിച്ചു. ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി...

നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍ . നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു....

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി; സമരത്തില്‍നിന്ന് പിന്നോട്ടടിച്ച് ബിജെപി

സംഘര്‍ഷ സാധ്യതയ്ക്ക് അയവു വന്നിട്ടും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഭരണകൂടം തയ്യാറായില്ല. സന്നിധാനത്ത് സംഘര്‍ഷം കണക്കിലെടുത്ത് ഒരുമാസത്തോളമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഡിസംബര്‍ നാല് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ തുടരും. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ,...

ആറ് മാസമായി വര്‍ധന; ഒടുവില്‍ നേരിയ ആശ്വാസം; പാചകവാതക വില കുറച്ചു

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്‌സിഡിയുള്ള പാചക വാതകത്തിന് 6.52 രൂപ കുറച്ചു. തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.ഒപ്പം സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 133 രൂപയും കുറച്ചിട്ടുണ്ടെന്ന്...

സുരേന്ദ്രനെതിരേ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; ബന്ധുക്കള്‍ കോടതിയെ സമീപിക്കണമെന്ന് മുന്‍ ഡിജിപി; ഐ.പി.എസ്സുകാര്‍ നട്ടെല്ലില്ലാത്തവരായി മാറി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരന്ദ്രനെതിരായ പോലീസ് നടപടിക്കെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സെന്‍കുമാര്‍ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചു. സുരേന്ദ്രന്റെ കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഐ.പി.എസ്സുകാര്‍...

ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. കോട്ടയം രാമപുര അമനകര വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ബെന്നി തെരുവത്ത് വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ സ്വതന്ത്രനാണു വിജയിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു....

Most Popular