Category: Kerala

മണ്ഡലം കണ്‍വെന്‍ഷനുകളില്‍ ആവേശത്തിരയിളക്കം; കോട്ടയത്തിന്റെ ഹൃദയമറിഞ്ഞ് ചാഴിക്കാടന്റെ പ്രചാരണം

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിന് കൊഴുപ്പേകി മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി എംഎല്‍എ തന്നെ നേരിട്ടെത്തിയതോടെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ചൂടേറിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം ഉമ്മന്‍ചാണ്ടി സമയം ചിലവഴിക്കുന്നത്....

ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തൃശൂര്‍, വയനാട് ഒഴിച്ചിട്ടു

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബി ഡി ജെ എസ് മൂന്നു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആലത്തൂര്‍- ടി.വി ബാബു, മാവേലിക്കര- തഴവ സഹദേവന്‍, ഇടുക്കി- ബിജുകൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വമാണ് പ്രഖ്യാപിച്ചത്. അനിശ്ചിതത്വം നിലനില്‍ക്കുന്ന തൃശ്ശൂര്‍, വയനാട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചിട്ടില്ല....

ഇന്ധനവില കുതിക്കുന്നു; പെട്രോളിന് ലിറ്ററിന് 76 രൂപയായി

കൊച്ചി: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നതിനൊപ്പം ഇന്ധന വിലയും ഉയരുന്നു. നിലവില്‍ പെട്രോളിന് തിരുവനന്തപുരത്ത് വില 76 രൂപയ്ക്ക് മുകളിലെത്തി. ഡീസലിന് നിരക്ക് 71 ന് മുകളിലും. 2019 ജനുവരി ഒന്നിന് തിരുവനന്തപുരത്തെ പെട്രോള്‍ നിരക്ക് 71.82 രൂപയായിരുന്നത് ഇന്നിപ്പോള്‍ 76.19 രൂപയാണ് ഈ...

ഓച്ചിറയില്‍നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ഓച്ചിറ: ഓച്ചിറയില്‍നിന്നു കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍നിന്നാണ് പെണ്‍കുട്ടിയെ കേരളാ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതുദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷം വിഷയം...

വയനാട്ടിലും ഇടുക്കിയിലും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

തൊടുപുഴ/ കല്‍പ്പറ്റ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ മരിച്ചു. വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് ചൊവ്വാഴ്ച രാവിലെ അപകടം നടന്നത്. വയനാട് വൈത്തിരിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. ബെഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന കാറാണ്...

കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടികയും വന്നു…

ന്യൂഡല്‍ഹി: വയനാട്ടിലേക്ക് രാഹുല്‍ വരുന്നതും കാത്തിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടിയുടെ പതിനൊന്നാം സ്ഥാനാര്‍ഥി പട്ടികയിലും പ്രതീക്ഷ ഫലിച്ചില്ല. ഏറ്റവും അവസനമായി വന്ന പനിനൊന്നാം പട്ടികയില്‍ ആകെ അഞ്ച് സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഉള്ളത്. ഇന്ന് തന്നെ പുറത്തുവിട്ട പത്താം പട്ടികയില്‍ മഹാരാഷ്ട്രയിലെ ഒരു സീറ്റിലും...

സോണിയക്കെതിരേ മീനാക്ഷി ലേഖി മത്സരിച്ചേക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ മീനാക്ഷി ലേഖിയെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി. നിലവില്‍ ന്യൂഡല്‍ഹി എംപിയാണ് മീനാക്ഷി ലേഖി. ഇന്ന് ചേരുന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. 2014ല്‍ യുപിയില്‍ ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും റായ്ബറേലിയില്‍ സോണിയക്കും അമേഠിയില്‍...

ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍; എന്‍.എസ്.എസ് എല്ലാക്കാലത്തും എല്‍ഡിഎഫിനെതിരെന്ന് കാനം

പെരുന്ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ നല്‍കാന്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ്. മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചിറ്റയം ഗോപകുമാറിന് സ്വീകരണം...

Most Popular