Category: Kerala

കൊല്ലം മണ്ഡലത്തില്‍ വോട്ടില്ലെങ്കിലും ബാലഗോപാലിന് വേണ്ടി വോട്ട് തേടി മണ്‍റോ തുരുത്തുകാര്‍; ഒരിക്കലും മറക്കാനാകാത്ത ചരിത്രമുണ്ട് ഇതിന് പിന്നില്‍

കൊല്ലം : മണ്‍റോതുരുത്തിലെ ജനങ്ങള്‍ക്ക് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടില്ല. പക്ഷെ അവര്‍ കോരിച്ചൊരിഞ്ഞെത്തിയ വേനല്‍ മഴയെ അവഗണിച്ച് കെ എന്‍ ബാലഗോപാലിന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത്തില്‍ ഇറങ്ങി. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ആ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ചരിത്രം....

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മലപ്പുറത്ത് യെല്ലോ അലേര്‍ട്ട്; രാത്രിയില്‍ മലയോര യാത്ര ഒഴിവാക്കണമെന്നും മുന്നറയിപ്പ്

കൊച്ചി: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ...

കേരളത്തില്‍ അഞ്ച് സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരുലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ 5 ലോക്‌സഭാ സീറ്റുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം കിട്ടുമെന്ന് എ ഐ സി സി നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ വിലയിരുത്തല്‍. ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ 20 സീറ്റുകളിലും വിജയം ഉറപ്പെന്ന് കണ്ടെത്തിയ ഏജന്‍സി റിപ്പോര്‍ട്ടില്‍ ഭൂരിപക്ഷത്തിന്റെ...

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിക്കു മുന്‍പില്‍ വെടിപൊട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വേദിക്ക് പുറത്ത് സുരക്ഷാവീഴ്ച. പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി. കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളില്‍നിന്നാണ് വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗം തുടങ്ങാനിരിക്കെ തിരുവനന്തപുരം...

ചാലക്കുടിയില്‍ യുഡിഎഫിന് വന്‍ തിരിച്ചടി; ബെന്നി ബെഹനാന് വോട്ടു ചെയ്യില്ലെന്ന് കിഴക്കമ്പലം നിവാസികള്‍

കിഴക്കമ്പലം: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കിഴക്കമ്പലം നിവാസികള്‍. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന ബെന്നി ബെഹനാന്റെ പരാമര്‍ശമാണ് കനത്ത പ്രതിഷേധം വിളിച്ചു വരുത്തിയിരിക്കുന്നത്. ബെന്നിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി...

ബി.ജെ.പിക്ക് തിരിച്ചടിയായി മാരാമൺ, ചെറുകോൽപ്പുഴ സംഗമ ഭൂമിയിലെ ഭിന്നിപ്പിക്കൽ നീക്കം

പത്തനംതിട്ട: കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ അന്തിമ റൗണ്ടായപ്പോൾ പോരാട്ടം ഇഞ്ചോടിഞ്ച്. കേരളത്തിൽ ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്ന് എന്നതാണ് മണ്ഡലത്തെ ഇന്ത്യയിൽ തന്നെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നതു കൊണ്ടു...

‘ആവേശക്കോട്ടയി’ല്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍

വെയിലാറി മഴയെത്തിയിട്ടും പ്രചാരണത്തിന്റെ ചൂട് ഒരു തരി പോലും കുറയാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. അണികളും നാട്ടുകാരും ഒരു പോലെ ആവേശത്തോടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയത്തില്‍കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന്‍ യുഡിഎഫിനും, സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനും സാധിക്കില്ല. അണികളും...

തെരഞ്ഞെടുപ്പ് പ്രചരണം മാന്യമായിരിക്കണമെന്ന് ആഹ്വാനം ചെയ്ത് വി കെ ശ്രീകണ്ഠൻ; വീഡിയോ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കരുതെന്നും ഉള്ളത് പറഞ്ഞാല്‍ മതിയെന്നും പ്രവര്‍ത്തകര്‍ക്ക് വീഡിയോ സന്ദേശം നല്‍കി പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ചും വ്യക്തിഹത്യ പാടില്ല. നമ്മുടെ കാര്യങ്ങളും പൊലിപ്പിച്ച് പറയേണ്ട...

Most Popular