Category: LATEST UPDATES

ഇനി അമളിപറ്റിയാലും പേടിക്കണ്ട ! ഒരു മണിക്കൂര്‍ സമയമുണ്ട്, വാട്സ് ആപ്പിലെ പുതിയ പരിഷ്‌കരണം

കാലിഫോര്‍ണിയ: അയച്ച സന്ദേശം തിരിച്ചെടുക്കാനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ് അപ്പ്. നിലവില്‍ ഏഴു മിനിറ്റാണ് പരിധി. ഇത് വര്‍ദ്ധിപ്പിച്ച് ഒരു മണിക്കൂറും എട്ടുമിനിറ്റുമായി വര്‍ദ്ധിപ്പിക്കാനാണ് വാട്സ് അപ്പ് തീരുമാനിച്ചത്.പുതിയ സൗകര്യം വാട്സ് അപ്പ് ബീറ്റ വെര്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബീറ്റ 2.18.69 വെര്‍ഷനിലാണ്...

‘ഉപ്പുവച്ച കലം പോലെ ഇല്ലാതാവുകയാണ് സി.പി.ഐ.എം, ബി.ജെ.പിയെ ഒറ്റയ്ക്ക് നേരിടുന്നത് അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെ’യെന്ന പരിഹാസവുമായി കെ.സുധാകരന്‍

കണ്ണൂര്‍: ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ഒറ്റയ്ക്ക് നേരിടാമെന്ന സി.പി.ഐ.എമ്മിന്റെ അവകാശവാദം അണ്ണാന്‍ ആനയ്ക്ക് കല്യാണമാലോചിച്ചത് പോലെയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്റെ പരിഹാസം. കേരളത്തില്‍ മാത്രമിരുന്ന് സി.പി.ഐ.എം ഫാസിസത്തെ എന്ത് ചെയ്യുമെന്നാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം...

പിണറായി ആശുപത്രിയില്‍, സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയതെന്ന് ഓഫിസ് അറിയിച്ചു. മൂന്നുമാസത്തിലൊരിക്കല്‍ ചെന്നൈയില്‍ പരിശോധനയ്ക്കായി മുഖ്യമന്ത്രി പോകാറുണ്ട്. ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നും മുഖ്യമന്ത്രിയുടെ...

ത്രിപുരയിലെ ബി.ജെ.പിയുടെ വിജയം പണത്തിന്റെ ബലം കൊണ്ട്, ആരോപണവുമായി സീതാറാം യെച്ചൂരി

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി ജയിച്ചത് പണത്തിന്റെ ശക്തി കൊണ്ടും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മറ്റു സൗകര്യങ്ങള്‍ കൊണ്ടുമാണെന്ന് സി.പി.എം. ഇടതുവിരുദ്ധ വോട്ടുകളെല്ലാം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനു പകരം സ്വന്തമാക്കാന്‍ ബി.ജെ.പിക്കായെന്നും പ്രസ്താവനയില്‍ സി.പി.എം പറയുന്നു. 60 അംഗ സഭയില്‍ 43 സീറ്റുകള്‍ നേടി ബി.ജെ.പി സഖ്യം ത്രിപുരയില്‍ വലിയ...

‘ഞാനിങ്ങനൊരു പാര്‍ട്ടിയെ ഇവിടെ കണ്ടട്ടില്ല’……. ട്രോള്‍മഴയില്‍ മുങ്ങി സിപിഎം

കൊച്ചി: ത്രിപുര തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിപിഐഎമ്മിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. സിപിഐഎമ്മിന്റെ 25 വര്‍ഷത്തെ തുടച്ചയായ ഭരണത്തെയാണ് ബിജെപി തറപറ്റിച്ചത്. ഇതോടെയാണ് പാര്‍ട്ടിക്കെതിരെ ട്രോളുകള്‍ നിറഞ്ഞത്.സിപിഐഎമ്മിനൊപ്പം മൂന്നുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും മങ്ങിയ പ്രകടനം കാഴ്ച വെച്ച കോണ്‍ഗ്രസിനെയും ട്രോളന്മാര്‍ വെറുതെ വിട്ടിട്ടില്ല.

ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിപ്ലബ് കുമാര്‍ ദേബ് എത്തുന്നു

അഗര്‍ത്തല: അടുത്ത ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സ്ഥാനമേല്‍ക്കുമെന്ന് സൂചന. നാല്‍പ്പത്തെട്ടുകാരനായ ബിപ്ലവ് കുമാര്‍ നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റാണ്. മുഖ്യമന്ത്രി പദത്തിലേക്കു ഇദ്ദേഹത്തിന് എതിരില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലബ് കുമാര്‍ മത്സരിച്ചത്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന...

പ്രണവിന്റെ രണ്ടാം വരവ് അരുണ്‍ ഗോപിക്കൊപ്പം, മലയാളത്തിലെ എറ്റവും വലിയ നിര്‍മ്മാതാവും കൂട്ടിന്

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ഗോപി. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമാണ്. പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്.പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് നിര്‍വഹിക്കുന്നത്. നേരത്തെ സച്ചിയുടെ...

മേഘാലയയില്‍ കോണ്‍ഗ്രസ്, നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യം,തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ സാന്നിധ്യമുറപ്പിച്ച് ബി.ജെ.പി. 25 വര്‍ഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലും നേടാന്‍ കഴിയാതിരുന്ന...

Most Popular

G-8R01BE49R7