ഇനി അമളിപറ്റിയാലും പേടിക്കണ്ട ! ഒരു മണിക്കൂര്‍ സമയമുണ്ട്, വാട്സ് ആപ്പിലെ പുതിയ പരിഷ്‌കരണം

കാലിഫോര്‍ണിയ: അയച്ച സന്ദേശം തിരിച്ചെടുക്കാനുള്ള സമയപരിധി നീട്ടാനൊരുങ്ങി വാട്സ് അപ്പ്. നിലവില്‍ ഏഴു മിനിറ്റാണ് പരിധി. ഇത് വര്‍ദ്ധിപ്പിച്ച് ഒരു മണിക്കൂറും എട്ടുമിനിറ്റുമായി വര്‍ദ്ധിപ്പിക്കാനാണ് വാട്സ് അപ്പ് തീരുമാനിച്ചത്.പുതിയ സൗകര്യം വാട്സ് അപ്പ് ബീറ്റ വെര്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബീറ്റ 2.18.69 വെര്‍ഷനിലാണ് ഈ അപ്ഡേറ്റ് ലഭ്യമാവുക. താമസിയാതെ സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റിക്കര്‍ ഫോര്‍വേഡ് ചെയ്യാനുള്ള സംവിധാനവും പുതിയ അപ്ഡേറ്റിലുണ്ടാവും.

ബീറ്റ വെര്‍ഷനില്‍ ടെസ്റ്റ് ചെയ്യുന്ന എല്ലാ സംവിധാനങ്ങളും അന്തിമ വെര്‍ഷനില്‍ ഉള്‍പ്പെടുത്തണമെന്നില്ല. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റയില്‍ മാത്രമാണ് സമയ ദൈര്‍ഘ്യം നീട്ടിയുള്ള അപ്ഡേറ്റ് ലഭ്യമായത്.

SHARE