പ്രണവിന്റെ രണ്ടാം വരവ് അരുണ്‍ ഗോപിക്കൊപ്പം, മലയാളത്തിലെ എറ്റവും വലിയ നിര്‍മ്മാതാവും കൂട്ടിന്

ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ഗോപി. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമാണ്. പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്.പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് നിര്‍വഹിക്കുന്നത്. നേരത്തെ സച്ചിയുടെ തിരക്കഥയിലാണ് അരുണ്‍ ഗോപി രാമലീല സംവിധാനം ചെയ്തത്.

മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ പണംവാരി പടമായ പുലിമുരുകന്‍ നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു. അതിന് ശേഷം രാമലീലയും ഇപ്പോള്‍ പ്രണവിന്റെ പേരിടാത്ത ചിത്രവുമാണ് ടോമിച്ചന്‍ നിര്‍മ്മിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular