Category: LATEST UPDATES
കളിയാക്കിയവര്‍ക്ക് മറുപടി; ഒടിയന്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്ങിനെ കുറിച്ച് സംവിധായകന്‍
ഒടിയനെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒടിയന്റെ അവസാനഷെഡ്യൂള്‍ ഷൂട്ടിങ് ഇന്നു തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
'ഒടിയന്‍ എന്തായി,...
പ്രതിസന്ധികളെ തരണം ചെയ്യും; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും നിങ്ങളുടെ ഇന്ന് (04-03-2018)
ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു...
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശത്രുക്കളെ തോല്‍പ്പിക്കും,
മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ആരോഗ്യം വീണ്ടെടുക്കാനാകും.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): പ്രതിസന്ധികളെ തരണം
ചെയ്യും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും
മിഥുനക്കൂറ് ( മകയിരം...
ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ ദേവസ്വം കോണ്‍ഗ്രസ് അനുകൂല നേതാവ് ശകാരിച്ച് ഓടിച്ചു!!! ‘വാ’ തുറക്കാതെ കോണ്‍ഗ്രസ് നേതൃത്വം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ വനിതാ മന്ത്രിയെ ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥന്‍ ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിക്കാണ് ദുരനുഭവമുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍...
പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ഇസ്ലാമാബാദ്: പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ (40)യാണ് മരിച്ചത്. അതീവസുരക്ഷാ മേഖലയില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.
വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ റാവല്‍പിണ്ടിയില്‍വെച്ച് ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്താന്‍ സൈനിക ആസ്ഥാനത്തിനു...
രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ചു കയറി ഒരു പോലീസുകാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്.ഐ വേണുഗോപാല്‍, എ.എസ.്ഐ അശോകന്‍, എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊട്ടാരക്കരയ്ക്ക് സമീപം ഇന്ന്...
മൂന്നുവയസുകാരിയെ പിതൃസഹോദരന്‍ പീഡിപ്പിച്ചു; അതീവ ഗുരുതരാവസ്ഥയില്‍ കുട്ടി ആശുപത്രിയില്‍
ലക്നൗ: സ്വന്തം അച്ഛന്റെ സഹോദരനില്‍ നിന്ന് ക്രൂര ലൈംഗിക പീഡനം ഏറ്റ മൂന്നു വയസുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ...
‘ബി ജെ പി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്’ പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല വിപ്ലവകാരികള്‍
ഒരു പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരല്ല വിപ്ലവകാരികളെന്ന് എം സ്വരാജ് എം.എല്‍.എ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ത്രിപുരയിലെ പരാജയം സൂക്ഷ്മമായിത്തന്നെ വിലയിരുത്തും. പിശകു പറ്റിയിട്ടുണ്ടെങ്കില്‍ ധീരമായി തിരുത്തും. ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയോ വ്യാമോഹമോ...
മധുവിന്റെ മരണത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്!!! മരണപ്പെടുന്നതിന് മുമ്പുള്ള ദിവസങ്ങളിലും മധു ക്രൂര മര്‍ദ്ദനത്തിനിരയായി; തലച്ചോര്‍ തകര്‍ന്നിരിന്നു
മുളങ്കുന്നത്തകാവ്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ മധുവിന് അടിയേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍...