രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ചു കയറി ഒരു പോലീസുകാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്.ഐ വേണുഗോപാല്‍, എ.എസ.്ഐ അശോകന്‍, എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊട്ടാരക്കരയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ എം.സി റോഡിലാണ് അപകടം നടന്നത്. രാത്രിയില്‍ ഇവിടെ കാര്‍ പോസ്റ്റിലിടിച്ച് അപകടമുണ്ടായിരുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്തിയതായിരുന്നു പോലീസ് സംഘം.

അപകടത്തിന്റെ മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് അമിതവേഗതയില്‍ വന്ന ലോറി അതിനിടയിലേക്ക് പാഞ്ഞുകയറുകയായിരിന്നു. അപകടത്തില്‍പ്പെട്ട കാറും തകര്‍ത്താണ് ലോറി പോലീസുകരുടെ മേല്‍ ഇടിച്ചുകയറിയത്. ഗുരുരുതരമായി പരുക്കേറ്റ പോലീസുകാരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആസുപത്രിയിലെത്തിയ ശേഷമാണ് വിപിന്റെ മരണം സംഭവിച്ചത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular