Category: LATEST UPDATES

കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കിന്റെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ (15) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കിന്റെ...

ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി; അന്വേഷണ ചുമതല ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കം രണ്ടംഗ അന്വേഷണ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദിയിലും പരിഹസിച്ചതിനാല്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി എടുക്കണമെന്നു നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാന...

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി...

ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹനടന്‍ സാം റോക്ക്‌വെല്‍, മികച്ച സഹനടി ആലിസണ്‍ ജാന്നി

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാരം സാം റോക്ക്വെല്‍ നേടി. മികച്ച സഹ നടിക്കുള്ള പുരസ്‌കരം ആലിസണ്‍ ജാനിയ്ക്കാണ്. ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി'യിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം റോക്ക്വെല്ലിനെ തേടിയെത്തിയത്. താനിയയിലെ അഭിനയമാണ് ആലിസണിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്....

ഇന്ത്യയിലെ മുഴുവന്‍ പ്രദേശങ്ങളും ഏഴു വര്‍ഷംകൊണ്ട് സംഘപരിവാര്‍ നിയന്ത്രണത്തിലാകും….

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ നൂറാം സ്ഥാപകവര്‍ഷമായ 2025ഓടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബിജെപി ഉണ്ടാക്കിയ നേട്ടം പെട്ടെന്നുണ്ടായ ഒരു തരംഗം മാത്രമല്ല....

മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ വധഭീഷണി!!! സുരക്ഷ കര്‍ശനമാക്കി, ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രിയെ ഒരു ദിവസത്തിനകം വധിക്കുമെന്നായിരിന്നു സന്ദേശം. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ...

നീരവ് മോദി ഹോങ്കോങ്ങില്‍ ?

മുംബൈ: ബാങ്ക് വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോങ്ങിലേക്ക് കടന്നിരിക്കാമെന്ന് എന്‍ഫോഴ്‌സ്െമന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12,700 കോടി രൂപ തട്ടിയ കേസാണ് നീരവിനെതിരേ ഉള്ളത്. നീരവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാട് കേസുകള്‍...

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നു തുടക്കം; പി.എന്‍.ബി തട്ടിപ്പ് പ്രധാന ചര്‍ച്ചാ വിഷയമാകും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദി അടക്കമുള്ളവരുടെ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. പിഎന്‍ബി തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിക്കുമെന്നാണ്...

Most Popular

G-8R01BE49R7