Category: LATEST UPDATES
സോളാര്‍ തുടരന്വേഷണം: പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു
തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ സരിത എസ്. നായരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍ പുരോഗമിക്കുന്നത്.
സോളാര്‍ കമീഷന്റെ കണ്ടെത്തലുകള്‍ക്ക് സമാനമായ പരാതിയാണ് സരിത നായര്‍ മുഖ്യമന്ത്രിക്ക്...
ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് അന്തരിച്ചു
ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവും ആര്‍ട്ട് ഡയറക്ടറുമായ സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു. 40 വയസായിരുന്നു. മലദ് വൈസ്റ്റിലെ സിലിക്കണ്‍ പാര്‍ക്ക് ബില്‍ഡിങിലെ 16ാം നിലയില്‍ നിന്ന് ചാടിയാണ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തത്. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് സംഭവം നടന്നത് ദേശീയ പത്രങ്ങള്‍...
തെളിവില്ല, തെളിവില്ല, തെളിവില്ല…; കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്; ഇത് മൂന്നാം തവണ
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.ഡി.ഫ് ഭരണത്തില്‍ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലന്‍സ്...
ഇന്ന് (05-03-2018) നിങ്ങള്‍ക്ക് എങ്ങിനെ..?
ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു...
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)
മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): മൃഷ്ടാന്നലാഭവും
സമ്മാനലാഭവും ദ്രവ്യലാഭവും സുഖശയനലാഭവും ഉണ്ടാകും.
ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ദ്രവ്യലാഭവും,
സൗഖ്യവും, ശത്രുനാശവും ലാഭവും.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം...
തെളിവില്ല; കെ.എം. മാണിയ്ക്ക് വീണ്ടും വിജിലന്‍സിന്റെ ‘ക്ലീന്‍ ചിറ്റ്’
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എസ്.പി....
കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍
കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കിന്റെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിര്‍ (15) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ റെയില്‍വെ ട്രാക്കിന്റെ...
ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി; അന്വേഷണ ചുമതല ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറിയെ മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി അടക്കം രണ്ടംഗ അന്വേഷണ സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.
ഓഖി ദുരന്തത്തിലെ ദുരിതാശ്വാസ നടപടികളെ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദിയിലും പരിഹസിച്ചതിനാല്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി എടുക്കണമെന്നു നിലപാടിലാണ് സര്‍ക്കാര്‍. സംസ്ഥാന...
ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു
കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി...