ഇതൊക്കെയെന്ത്? അയർലൻഡിനെ തൂക്കിയെടുത്തടിച്ച് സ്മൃതിയും പിള്ളേരും, 304 റൺസിന്റെ കൂറ്റർ ജയം, ഇന്ത്യൻ വനിതകൾ 50 ഓവറിൽ അടിച്ചുകൂട്ടിയത് 435 റൺസ്- സ്മൃതി മന്ദാനയ്ക്കും പ്രതിക റാവലിക്കും സെഞ്ചുറി, അതിവേഗ സെഞ്ചുറിയെ വ്യക്തിഗത റെക്കോഡും ക്യാപ്റ്റന് സ്വന്തം, പഴങ്കഥയായത് പുരുഷടീമിന്റെ 418 റൺസ് സ്കോർ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ടീമിനെയും മറികടക്കുന്ന അത്യുജ്ജ്വല പ്രകടനവുമായി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തിൽ അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾ 50 ഓവറിൽ അടിച്ചു കൂട്ടിയത് 435 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് 31.4 ഓവറിൽ 131 റൺസെടുക്കാനെ ആയുള്ളു. ഇതോടെ 304 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ എക്കാലത്തെയും ഉയർന്ന സ്‌കോർ കുറിച്ച്‌ വനിതാ ടീം പുതിയ ചരിത്രം സൃഷ്ടിച്ചു. പഴങ്കഥയായത് 2011ൽ ഇൻഡോറിൽ വിൻഡീസിനെതിരെ ഇന്ത്യൻ പുരുഷ ടീം നേടിയ 418 റൺസ്.

‌‌അഞ്ചുവിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ കൂറ്റൻ സ്‌കോർ. ടോസ് നേടി ഇന്ത്യക്കായി ബാറ്റിങ് തിരഞ്ഞെടുത്ത സ്മൃതി മന്ദാന അതിവേഗ സെഞ്ചുറിനേടി വ്യക്തിഗത റെക്കോഡും സൃഷ്ടിച്ചു. 70 പന്തിൽനിന്ന് 100 തികച്ച സ്മൃതി ഏറ്റവും വേഗതയിൽ സെഞ്ചുറിനേടുന്ന ഇന്ത്യൻ വനിതാ താരമെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. ഹർമൻപ്രീത് കൗറിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് സ്മൃതി തകർത്തത്. 80 പന്തിൽ നിന്ന് 135 റൺസ്‌ അടിച്ച സ്മൃതിയുടെ ഇന്നിങ്‌സിൽ 12 ഫോറുകളും ഏഴ്‌ സിക്‌സറുകളും പിറന്നു.

സ്മൃതിയുടെ ഓപ്പണിങ് പങ്കാളി പ്രതിക റാവലും സെഞ്ചുറി നേടി. 100 പന്തിൽനിന്നായിരുന്നു പ്രതിക കന്നി സെഞ്ചുറി നേടിയത്. 129 പന്തിൽനിന്ന് താരം 154 റൺസ് നേടി. തുടർന്നെത്തിയ റിച്ച ഘോഷ് അർദ്ധശതകം (59) കുറിച്ചു. ഇവരുടേത് കൂടാതെ തേജൽ ഹസബ്‌നിസ് (28) ഹർലീൻ ഡിയോൾ (15) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ജെമീമ റോഡ്രിഗസ് (4), ദീപ്തി ശർമ (11) എന്നിവർ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ബാറ്റിങ് നിരയിൽ സാറോ ഫോബ്‌സിനും (41) ഒർല പ്രെൻഡർഗാസ്റ്റ് (36) നും മാത്രമേ ചെറുത്ത് നിൽക്കാനായിട്ടുള്ളൂ. തനൂജ കൻവാർ രണ്ടും, ദീപ്തി ശർമ മൂന്നു വിക്കറ്റും വിക്കറ്റുകളും വീഴ്ത്തി. മലയാളിതാരം മിന്നുമണി ആറ് ഓവറിൽ 22 റൺസ് വിട്ടുനൽകി ഒരു വിക്കറ്റും സ്വന്തമാക്കി. റൈറ്റസ് സാധു, സയാലി എന്നിവരും ഓരോ വിക്കറ്റുകൾ നേടി.
നിശ്ചയിച്ച വിവാഹത്തിന് താത്പര്യമില്ല, ആറുവർഷമായി മറ്റൊരാളുമായി പ്രണയത്തിൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ വീട്ടുകാർ ഉത്തരവാദികൾ- പെൺകുട്ടിയുടെ വീഡിയോ, ഒത്തുതീർപ്പിനായി പോലീസ് വീട്ടിലെത്തി, സംസാരിക്കാനായി പുറത്തിറങ്ങിയ പിതാവ് ഉദ്യോ​ഗസ്ഥരുടെ കൺമുന്നിൽ മകളെ വെടിവച്ചു, ആദ്യം പിതാവ്, പിന്നീട് ബന്ധു, തലയിലും നെഞ്ചിലും കഴുത്തിലുമായി വെടിയേറ്റത് പല തവണ, 20 കാരിക്ക് ദാരുണാന്ത്യം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7