Category: LATEST NEWS

കൊച്ചിയില്‍ വന്‍ മയക്ക്മരുന്ന്‌വേട്ട, പിടിച്ചെടുത്തത് മുപ്പത് കോടിയുടെ ലഹരിമരുന്ന്: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങള്‍

കൊച്ചി: മുപ്പത് കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയില്‍ പിടിച്ചു. അഞ്ച് കിലോ എംഡിഎമ്മാണ് നെടുമ്പാശേരിയില്‍ നിന്ന് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളായ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ലഹരി മരുന്ന് വേട്ട നടക്കുന്നത്. പിടിയിലായവരുടെ...

സ്വകാര്യ ബസ് സമരം, ഗതാഗതമന്ത്രി ബസുടമകളുമായി നാളെ വീണ്ടും ചര്‍ച്ച നടത്തും

തിരുവനന്തപുരം: സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി നാളെ വീണ്ടും ചര്‍ച്ച. നാളെ വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയ്ക്കായി ബസുടമകളുടെ ഭാരവാഹികളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബസ്...

‘എന്താടി ചക്കരേ നീ എന്റെ കാലത്ത് വരാത്തത്’ , പ്രിയാവാര്യരോടുള്ള ആരാധന തുറന്ന് പറഞ്ഞ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍

'മാണിക്യമലരായ പൂവി' എന്ന പാട്ടില്‍ കണ്ണിറുക്കി കാണിച്ചും പുരികക്കൊടി ഉയര്‍ത്തിയും ലോകം മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍ എന്ന തൃശ്ശൂര്‍ക്കാരി. ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഒരൊറ്റ സീന്‍ കൊണ്ട് തന്റെ ജീവിതം മാറി മറിയുമെന്ന് പ്രിയയും കരുതിയില്ല. കണ്ണിറുക്കി...

കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ല; അത് ആരു പറഞ്ഞാലും കേള്‍ക്കാന്‍ ഒരു സുഖമില്ല: നൈലാ ഉഷ

കസബയിലെ സ്ത്രീവിരുദ്ധ ഡയലോഗ് വേണ്ടിയിരുന്നില്ലെന്ന് നടി നൈലാ ഉഷ. റെഡ് എഫ്എമ്മില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് നൈല ഇക്കാര്യം പറഞ്ഞത്. കുസൃതി ചോദ്യങ്ങള്‍ ചോദിച്ച് മുന്നോട്ടു പോകുമ്പോഴാണ് അവസാനമായി ഒരു സ്ത്രീവിരുദ്ധ ഡയലോഗ് കേട്ടത് എപ്പോഴാണെന്ന് അവതാരകന്‍ ചോദിക്കുന്നത്. അവസാനമായി...

ശമ്പളം ചോദിച്ചപ്പോള്‍ ക്രൂരമര്‍ദ്ദനവും ഭീഷണിയും!!! ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെതിരെ പരാതിയുമായി യുവാവ്; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്

ഒടിയന്‍, രണ്ടാമൂഴം സിനിമകളുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കുന്നതായി പരാതിയുമായി യുവാവ് രംഗത്ത്. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാലു മാസമായി ജോലി...

മദ്യനയത്തില്‍ സമൂലമായ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍!!! കൂടുതല്‍ ബാറുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. കള്ളുഷാപ്പുകളും ബിയര്‍വൈന്‍ പാര്‍ലറുകളും കൂടി പാതയോര പരിധി കൂടാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പന വിലക്ക് ടൂറിസത്തെ വല്ലാതെ ബാധിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ...

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യര്‍ ചോദിച്ച പ്രതിഫലം കേട്ട് സംവിധായകന്‍ ഞെട്ടി!!!

ചുരുങ്ങി സമയംകൊണ്ട് ഒരു കണ്ണിറുക്കി ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി...

മമ്മൂട്ടി സെറ്റില്‍ ചളി കോമഡി പറയും!!! ദുല്‍ഖര്‍ സല്‍മാന്റെ നായികയാകാനാണ് ആഗ്രഹമെന്ന് ബേബി അനിഖ

മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബേബി അനിഖ. മമ്മൂട്ടിയെ ഇക്കയെന്നും മകന്‍ ദുല്‍ഖര്‍ സല്‍മാനെ അങ്കിള്‍ എന്നുമാണ് താന്‍ വിളിക്കുന്നതെന്നും അനിഖ പറയുന്നു. മമ്മൂട്ടിയെ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. അത് ഞാനും സ്വീകരിച്ചു. ദുല്‍ഖര്‍ അങ്കിളിനെ അങ്കിള്‍ എന്ന് വിളിച്ച് ശീലിച്ചുപോയെന്നും...

Most Popular