ശമ്പളം ചോദിച്ചപ്പോള്‍ ക്രൂരമര്‍ദ്ദനവും ഭീഷണിയും!!! ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര്‍ മോനോനെതിരെ പരാതിയുമായി യുവാവ്; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്

ഒടിയന്‍, രണ്ടാമൂഴം സിനിമകളുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വധഭീക്ഷണി മുഴക്കുന്നതായി പരാതിയുമായി യുവാവ് രംഗത്ത്. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാര്‍ മേനോന്‍ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നും ആനന്ദ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്നും നിത്യ ചെലവിനു പോലും കാശില്ലാതിരുന്നപ്പോള്‍ നാട്ടില്‍ തയ്യല്‍ തൊഴിലാളിയായ അമ്മയാണ് ചെലവിനുള്ള കാശ് അയച്ചുകൊടുത്തിരുന്നതെന്നും പരാതിയില്‍ പറയുന്നു. പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ജോലിചെയ്ത ശമ്പളം വേണമെന്ന് ശ്രീകുമാര്‍ മേനോനോട് ആനന്ദ് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ അടുത്ത ദിവസം പാലക്കാട് ഓഫീസില്‍ മീറ്റിങ് ഉണ്ടെന്നും നിര്‍ബന്ധമായി പങ്കെടുക്കണമെന്നും യുവാവിനോട് പനിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് പാലക്കാട് മലമ്പുഴ റോഡിലുള്ള ഓഫീസിലെത്തിയ ആനന്ദിനെ ശ്രീകുമാര്‍ മേനോനും അനുയായികളായ സാജുവും മണികണ്ഠനും ചേര്‍ന്ന് അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ചികിത്സയിലിരുന്ന ആനന്ദ് പിന്നീട് പാലക്കാട് ടൗണ്‍ എസ്.പിയ്ക്കും ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഒരു മാസമായിട്ടും തുടര്‍ന് അന്വേഷണം നടക്കുകയോ പ്രതികളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലന്ന് യുവാവ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular