Category: LATEST NEWS

മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും തട്ടിയെടുത്തത് 10,000 കോടി രൂപ

മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ...

ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി

കൊച്ചി: മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച (13-08-2019) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും...

ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്തൊരു കാര്യമാണ്; പടച്ചോന്‍ അനുഗ്രഹിക്കട്ടെ; നൗഷാദിനെ മമ്മൂട്ടി വിളിച്ച് പറഞ്ഞത്…

ദുരിതം വിതച്ച മഴയ്ക്കിടെ രക്ഷാപ്രവര്‍ത്തനത്തിന്റെ മുഖമായി മാറിയ മാലിപ്പുറം സ്വദേശി നൗഷാദിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി. ബലിപെരുന്നാള്‍ ദിനത്തിലാണ് നൗഷാദിനെത്തേടി മമ്മൂട്ടിയുടെ കോള്‍ എത്തിയത്. നൗഷാദിന്റെ മകന്‍ ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. വിളിച്ചത് മമ്മൂട്ടി ആണെന്നറിഞ്ഞപ്പോള്‍ 'എന്താണിക്കാ?' എന്നാണ് നൗഷാദിന്റെ ചോദ്യം....

ഇവര്‍ നാടിന് അഭിമാനം; നൗഷാദിനേയും ആദര്‍ശിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയ ബാധിതരെ സഹായിക്കുന്നതില്‍ മാതൃക കാട്ടിയ നൗഷാദിനെയും ആദര്‍ശ് എന്ന വിദ്യാര്‍ഥിയേയും അഭിനന്ദിച്ച് മുഖ്യമന്ത്രി. പ്രളയ ബാധിതര്‍ക്കുവേണ്ടി സ്വന്തം ഗോഡൗണിലുള്ള തുണികളെല്ലാം വാരിനല്‍കിയ നൗഷാദിനെയും എല്ലാ സ്‌കൂളുകളില്‍നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള പ്രൊജക്ട് സമര്‍പ്പിച്ച ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയുമാണ് മുഖ്യമന്ത്രി പിണറായി...

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍

വയനാട്: വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്. ബലി പെരുന്നാള്‍ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം...

ജമ്മു ഇനി പഴയ ജമ്മു അല്ല…!!! ശാന്തമായാല്‍ ജമ്മുകശ്മീരില്‍ നിക്ഷേപം നടത്താന്‍ തയാറെന്ന് ജപ്പാന്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍....

26 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡും കോഹ്ലി തകര്‍ത്തു

ഏകദിനത്തിലെ 42-ാം സെഞ്ചുറി കുറിച്ച് വിന്‍ഡീസിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 19ല്‍ നില്‍ക്കേ പാക്കിസ്ഥാന്‍ ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ ഒരു റെക്കോര്‍ഡും കോലി തകര്‍ത്തു. ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന...

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. വടക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ന്യൂനര്‍ദ്ദമായി മാറിവടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തീരപ്രദേശങ്ങളിലും,...

Most Popular