Category: LATEST NEWS

വില്ലന്‍ ലുക്കില്‍ ചങ്കി പാണ്ഡെ; സാഹോയുടെ മൂന്നാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ ക്യാരക്ടര്‍ പോസ്്റ്റര്‍ സാഹോയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വില്ലന്‍ വേഷമാണ് ചിത്രത്തില്‍ ചങ്കി പാണ്ഡെ കൈകാര്യം ചെയ്യുന്നതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഓഗസ്റ്റ് 30 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ചങ്കി പാണ്ഡെയുടേത്. പ്രഭാസിന്റെയും ശ്രദ്ധാ കപൂറിന്റെയും ക്യാരക്ടര്‍...

‘കാറ്റ്, കടല്‍, അതിരുകള്‍ ‘ റിലീസിന് ഒരുങ്ങുന്നു

പൗരത്വത്തിന്റെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യന് മുന്നില്‍ അതിരുകള്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമാകുകയും മനുഷ്യന്‍ നിലനില്‍പ്പിനു വേണ്ടി സ്വന്തം നാട്ടില്‍ നിന്നു പാലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന കാലം. മനുഷ്യന് മുന്നില്‍ മുമ്പില്ലാത്തവിധം അതിരുകള്‍ ഉയര്‍ന്നുവരുന്നത്...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില പവന് 27,200 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ബുധനാഴ്ച മാത്രം 400 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. ചൊവ്വാഴ്ച 200 രൂപ ഉയര്‍ന്ന് 26800 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ 1520 രൂപയുടെ...

രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്

ഇരട്ട പദവി വഹിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്. ബി.സി.സി.ഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ്...

നടന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

തെലുങ്ക് നടന്‍ മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മധു പ്രകാശ് അഭിനയിക്കുന്നതിനോട് ഭാരതിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. സീരീയില്‍ രംഗത്ത് സജീവമായി...

ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളില്‍ പതിനഞ്ച് സെന്റും ആയിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കില്‍ അത്...

സുഷമയ്ക്ക് വിട…; സംസ്‌കാരം വൈകീട്ട്

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട് നടക്കും. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഡല്‍ഹിയിലെ വസതിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ബുധനാഴ്ച ഉച്ചവരെ ഭൗതികശരീരം ഇവിടെ പൊതുദര്‍ശനത്തിനുവെയ്ക്കും....

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മജിസ്ട്രേറ്റ് അനുവദിച്ച ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ശ്രീറാം മദ്യപിച്ചതായി കണ്ടെത്തിയില്ലെങ്കിലും നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. പ്രതിയുടെ...

Most Popular