Category: LATEST NEWS

മലപ്പുറത്ത് പനി ബാധിച്ച് ഒരുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടില്‍ ഒരുവയസ്സുകാരന്‍ പനി ബാധിച്ച് മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മകനാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു.

കൊറോണ ബാധിച്ച് നാലു മലയാളികള്‍ മരിച്ചു

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് നാലു മലയാളികള്‍ മരിച്ചു. പക്ഷേ ഇതൊന്നും സംസ്ഥാനത്തിനകത്തല്ല. കേരളത്തിനു പുറത്തു ചികിത്സയില്‍ ആയിരുന്നവരാണ് മരിച്ചത്. യു.എസില്‍ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ്...

ആടുജീവിതം ഷൂട്ടിങ് മുടങ്ങി; തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ സഹായം തേടി പൃഥ്വിയും സംഘവും

ലോകമെങ്ങും കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പൃഥ്വിരാജ് നായകനാകുന്ന ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമ ഷൂട്ടിങ് മുടങ്ങിയ അവസ്ഥയില്‍ ആയി. മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആടുജീവിതം. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്് പൃഥ്വിരാജാണ്. ഇതിനായി അടിമുടി മാറ്റം വരുത്തി പുതിയ ലുക്കിലാണ്...

മോറട്ടോറിയം; അക്കൗണ്ടില്‍നിന്ന് ഇഎംഐ പിടിക്കാതിരിക്കാന്‍ ബാങ്കുകളെ അറിയിക്കണം

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച വായ്പാ മൊറട്ടോറിയത്തിന് ബാങ്കുകള്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. പൊതുമേഖലയിലെ ബാങ്കുകളെല്ലാം മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഇ.എം.ഐ. അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ബാങ്കുകള്‍ ഇക്കാലയളവിലെ പലിശയും ഒഴിവാക്കി. അതേസമയം, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം (ഇ.സി.എസ്.) ഉപയോഗിച്ച് മാസംതോറും നിശ്ചിത തീയതിയില്‍ അക്കൗണ്ടില്‍നിന്ന്...

കൊറോണ ആയാലും ബാങ്കുകളുടെ ക്രൂരതയ്ക്ക് അയവില്ല; ക്രെഡിറ്റ് കാര്‍ഡ് എടുത്തവര്‍ക്ക് തിരിച്ചടി

ബാങ്ക് ലോണ്‍ എടുത്തവര്‍, അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ബാധകമാക്കിയിട്ടുണ്ടെങ്കിലും കാര്‍ഡ് കമ്പനികളില്‍ നിന്ന് ഇതു സംബന്ധിച്ച വ്യക്തതയില്ല. ഇതോടെ, കാര്‍ഡുടമകള്‍ ആശങ്കയിലായി. മൂന്ന് മാസത്തേക്കാണ് ആര്‍.ബി.ഐ. വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാത്തരം വായ്പകള്‍ക്കും...

കൊറോണയെ ചെറുക്കാന്‍ പുല്ല് തിന്നുന്നു…

കോവിഡ്19 നെ നേരിടാന്‍ ഒരൂകൂട്ടര്‍ പുല്ലുതിന്നുന്നു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ സൊമാലിയയിലാണ് ഈ അപൂര്‍വ്വ കാഴ്ച. ഇവിടെ മൂന്നു പേരിലാണു രോഗബാധ സ്ഥീരീകരിച്ചത്. അയല്‍രാജ്യമായ കെനിയയില്‍ 59 രോഗികളും. ഈ മാസം 12 നാണു മേഖലയില്‍ രോഗമെത്തിയത്. തുടര്‍ന്നാണു നാട്ടുകാര്‍ സ്വയം ചികിത്സ തുടങ്ങിയത്....

വലിയ വേദനകള്‍ ഉണ്ടാകാന്‍ പോകുകയാണ്; രണ്ടരലക്ഷം പേര്‍ മരിച്ചേക്കാം: ട്രംപ്

അടുത്ത രണ്ടാഴ്ച അമേരിക്കയ്ക്ക് വേദന നിറഞ്ഞ കാലമായിരിക്കുമെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം'. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്...

കൊറോണ ; പത്തനംതിട്ട സ്വദേശി മരിച്ചു

ന്യൂയോര്‍ക്ക് : കൊറോണ് ബാധിച്ച് യുഎസില്‍ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ...

Most Popular