Category: LATEST NEWS

നമ്മള്‍ ഇരുട്ടിലാണ്.. ഞങ്ങള്‍ക്ക് സര്‍ക്കാരിനോടു ചില ചോദ്യങ്ങളുണ്ട്: ചൈനീസ് സൈന്യം ഏത് ദിവസമാണ് ലഡാക്കിലെ നമ്മുടെ പ്രദേശത്തേക്ക് കടന്നത്? സോണിയാ ഗാന്ധി

ന്യൂഡല്‍ഹി : ചൈനാ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗം തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം...

ഇന്ത്യ ജേതാക്കളായ 2011ലെ ലോകകപ്പ് ഒത്തുകളി: അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊളംബോ: ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന ആരോപണപ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലില്‍ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന ആരോപണം പലതവണ ഉയര്‍ന്ന സാഹചര്യത്തിലാണ് കായികമന്ത്രി...

ചൈനയ്ക്ക് കൃത്യവും കര്‍ശനവുമായ മറുപടി നല്‍കും; ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആര്‍ക്കും ഇന്ത്യയുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും മോദി വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍

ന്യൂഡല്‍ഹി: ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയുടെ...

ജവാന്റെ മൃതദേഹം ജിന്‍പിങ്ങിനോട് തമിഴ്‌നാട് കാട്ടിയ ആദിത്യ മര്യാദയ്ക്കുള്ള പ്രതിഫലമാണോ എന്ന് ബിജെപി നേതാവ്

ചൈനീസ് ആക്രമണത്തില്‍ ലഡാക്കില്‍ ജവാന്റെ വീരമൃത്യുവില്‍ വികാരനിര്‍ഭരമായ പോസ്റ്റുമായി ബിജെപി നേതാവ്. വീരമൃത്യു വരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികന്‍ ഹവില്‍ദാര്‍ പളനിയുടെ മൃതദേഹം സംസ്ഥാനം കാട്ടിയ ആതിഥ്യ മര്യാദയ്ക്കുള്ള പ്രതിഫലമാണോ എന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി...

നാല് മക്കളെയും കൂട്ടി സഹോദരന്മാര്‍ വീട്ടില്‍ നിന്നിറങ്ങി; പിന്നീട് കണ്ടത് ആറുപേരും തൂങ്ങിമരിച്ച നിലയില്‍

ഒരു കുടുംബത്തിലെ ആറു പേരെ ആള്‍താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദില്‍ രാവിലെയാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരങ്ങളായ അമരിഷ് പട്ടേല്‍ (42), ഗൗരങ് പട്ടേല്‍ (40) എന്നിവരെയും ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാലു മക്കളെയുമാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ...

ഇന്ന് കൊല്ലം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 17 പേരുടെ വിവരങ്ങള്‍…

ഇന്ന് (june 19) കൊല്ലം ജില്ലയില്‍ 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്. മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശികളായ 3 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചിട്ടുണ്ട്. P 182 ഇട്ടിവ ഗ്രാമപഞ്ചായത്ത്...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 8 പേരുടെ വിവരങ്ങള്‍..

1. വർക്കല സ്വദേശി 27 വയസ്സുള്ള യുവാവ്. ജൂൺ 12 ന് കുവൈറ്റിൽ നിന്നും കുവൈറ്റ് എയർവെയ്‌സിന്റെ 1373 നം വിമാനത്തിൽ കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും KSRTC ബസ്സിൽ തിരുവനന്തപുരത്തെ സർക്കാർ ക്വാറന്റൈൻ സെന്ററിൽ ആക്കിയിരുന്നു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി...

Most Popular

G-8R01BE49R7