Category: LATEST NEWS

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സമൂഹ വ്യാപനമുണ്ടെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പഠന റിപ്പോര്‍ട്ട് കിട്ടിയാല്‍ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ പഠനം ഇന്ത്യയില്‍ ആകമാനം നടത്തിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് കേസുകള്‍ നിലവിലുണ്ടായ വര്‍ധന പ്രതീക്ഷിച്ചതാണ്. കൊവിഡ് റിപ്പോര്‍ട്ട്...

പ്രകോപനവുമായി നേപ്പാളും; ബീഹാറിലെ ഡാമിന്റെ അറ്റകുറ്റപ്പണി തടഞ്ഞു

ഇന്ത്യയുടെ ഭാഗങ്ങൾ ഭൂപടത്തിൽ കൂട്ടിച്ചേർത്തതിന് പിന്നാലെ പ്രകോപനവുമായി നേപ്പാൾ വീണ്ടും രംഗത്ത്. ബിഹാറിലെ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു. ബിഹാർ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന്...

കെ. സുരേന്ദ്രന്‍ മരിച്ചത് സൈബര്‍ ആക്രമണങ്ങളില്‍ ചങ്ക്‌പൊട്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണം, അദ്ദേഹത്തിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ ചങ്കു പൊട്ടിയാണെന്നു കെപിസിസി നിര്‍വാഹക സമിതിയംഗം കെ.പ്രമോദിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന കണ്ണൂരിലെ പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സുരേന്ദ്രനെതിരെ ഫെയ്‌സ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍...

ആമസോണ്‍ ഇന്ത്യയില്‍ മദ്യവില്‍പ്പന ആരംഭിക്കുന്നു.., കേരളത്തിലും തുടങ്ങുമോ..?

രാജ്യത്ത് ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍ മദ്യവില്‍പന ആരംഭിക്കുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞു. സംസ്ഥാനവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. അലിബാബയുടെ...

വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും ഫോണ്‍ നമ്പറും കുറിച്ചെടുക്കണം… തിരുവനന്തപുരത്ത് പുതിയ നിര്‍ദ്ദേശങ്ങള്‍ …

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഓട്ടോറിക്ഷയിലും ടാക്‌സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്പറും കുറിച്ചെടുക്കണം. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു...

പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്വര്‍ണവില

കൊച്ചി: റെക്കോര്‍ഡ് കുറിച്ചുകൊണ്ട് സ്വര്‍ണ വില മുന്നോട്ട് കുതിക്കുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമെന്ന പുതിയ ഉയരം തേടി. തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനത്തിലാണു വില റിക്കാര്‍ഡ് തിരുത്തി മുന്നേറുന്നത്....

എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം; ഹൈക്കോടതി

കൊച്ചി: കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി...

ജിയോ മുകേഷ് അംബാനിയെ കൊണ്ടെത്തിച്ചത് ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍

ഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബര്‍ഗ് സൂചികയുടെ കണക്കുകള്‍ പ്രകാരം 4.9 ലക്ഷം കോടി രൂപയാണ് (64.6 ബില്യണ്‍ ഡോളര്‍) മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഒറാക്കിള്‍...

Most Popular

G-8R01BE49R7