Category: LATEST NEWS

ആശങ്ക വര്‍ധിക്കുന്നു; രാജ്യത്ത് കോവിഡ് ഗ്രാമങ്ങളിലേക്കും പടര്‍ന്ന് പിടിക്കുന്നു

രാജ്യത്ത് കോവിഡ് രോഗം ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് കോവിഡ് ആശങ്കയായി ഉയരുന്നതെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് പ്രതിദിന കണക്ക് 15,000 കടന്നേക്കും. ബിഹാര്‍, അസം, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ്...

ഹജ്ജ് കര്‍മം സൗദിയിലുള്ളവര്‍ക്ക് മാത്രം; തീര്‍ഥാടനം സാമൂഹിക അകലം പാലിച്ച് മാത്രം

ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക. എന്നാല്‍...

2000ത്തിലേറെ പേര്‍ ഇന്ന് കൊച്ചിയിലെത്തും

വിദേശ രാജ്യങ്ങളില്‍നിന്നും രണ്ടായിരത്തിലേറെപ്പേര്‍ 12 വിമാനങ്ങളിലായി ഇന്ന് കൊച്ചിയിലെത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം മുംബൈ, ചെന്നൈ വഴി രാവിലെ 7ന് കൊച്ചിയിലെത്തും. ഇതിനു പുറമെ എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ പുലര്‍ച്ചെ 1നും 1.30നും ഉച്ചയ്ക്ക് 12.30നുമെത്തും. സലാം എയറിന്റെ...

ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്; 62 സ്ഥലങ്ങളില്‍ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും; സംഘര്‍ഷത്തില്‍ 20 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന

ഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്. തങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങള്‍ ഖണ്ഡിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ ഉപഗ്രഹ വിശകലന വിദഗ്ധന്‍ നേഥന്‍ റൂസര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍....

ഇന്ത്യ ചൈന രണ്ടാമത് ചര്‍ച്ച പൂര്‍ത്തിയായി; നിയന്ത്രണരേഖയില്‍ നിന്ന് പിന്‍മാറണമെന്ന് ചൈനയോട് ഇന്ത്യ

ഡല്‍ഹി: രണ്ടാമത് ഇന്ത്യ- ചൈന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ച പൂര്‍ത്തിയായി. ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (LAC)യുടെ ചൈനീസ് ഭാഗത്തെ മോള്‍ഡോയിലെ ക്യാമ്പിലാണ് കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. നാളെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുമ്പായിരുന്നു...

അമ്മയെ വരെ ഇതിലേക്ക് വലിച്ചിഴച്ചു; വാരിയംകുന്നന്‍ സിനിമയില്‍ അഭിനയിക്കരുത്; പൃഥ്വിക്കെതിരേ രൂക്ഷ സൈബര്‍ ആക്രമണം

പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ ആക്രമണം ഉണ്ടായിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്ന കുറിപ്പോടെ ഇന്ന് രാവിലെയാണ് പൃഥ്വി പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വി പിന്‍മാറണം...

പാക്ക് ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കോവിഡ്

ഇസ്‌ലാമബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കാണു രോഗം ബാധിച്ചതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിങ്കളാഴ്ച അറിയിച്ചു. ഞായറാഴ്ച റാവല്‍പിണ്ടിയില്‍വച്ചാണു താരങ്ങളുടെ കോവിഡ് ടെസ്റ്റ് നടത്തിയത്. താരങ്ങളാരും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നാണു വിവരം....

അതിര്‍ത്തിയില്‍ രണ്ടുലക്ഷത്തോളം സൈനികര്‍; ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ പരിശീലിച്ച സൈനികരും, പോര്‍വിമാനങ്ങളുടെ കാര്യത്തിലും മുന്‍തൂക്കം ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ സൈനികവിന്യാസത്തില്‍ ഇന്ത്യയ്ക്കാണു മുന്‍തൂക്കമെന്നു ഹാര്‍വഡ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. ചൈന ആക്രമിക്കുന്ന സാഹചര്യമുണ്ടായാല്‍, അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥിരമായി ഒരുക്കിയിരിക്കുന്ന സൈനിക സാന്നിധ്യം ഉപയോഗിച്ച് അവരെ തുരത്താന്‍ കഴിയുമെന്ന് ഹാര്‍വഡ് സര്‍വകലാശാല കെന്നഡി സ്‌കൂളിലെ ഫ്രാങ്ക് ഒഡോണല്‍ നടത്തിയ വിശകലനത്തില്‍ പറയുന്നു. എന്നാല്‍...

Most Popular

G-8R01BE49R7