Category: LATEST NEWS

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം:152 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്‍. സമ്പര്‍ക്കം 8.ഡെല്‍ഹി 15, പശ്ചിമ ബംഗാള്‍ 12, മഹാരാഷ്ട്ര 5, തമിഴ്നാട് 5, കര്‍ണാടക 4, ആന്ധ്രപ്രദേശ്...

നഗ്‌നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വര: രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയ്ക്ക് ഉത്തരവ്

കൊല്ലം : നഗ്‌നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടു. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും...

രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍...

എത്ര തവണയാണ് വാണി വിശ്വനാഥിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി അപമാനിച്ചിട്ടുള്ളത്

തൊണ്ണൂറുകളിലെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേടിയായ പെണ്‍കഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമയില്‍ വാണി വിശ്വനാഥിനു നേരെ നായകന്‍ ചെകിട്ടത്തടിക്കുമ്പോള്‍ തിയറ്ററില്‍...

ഡ്രെയിനേജ് എടുത്തു മാറ്റി ,ഓക്‌സിജന്‍ അളവ് കുറച്ചു, പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

കൊച്ചി : അങ്കമാലിയില്‍ പിതാവിന്റെ ക്രൂരമര്‍ദനമേറ്റ് ചികിത്സയിലുളള പിഞ്ചു കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. തലയില്‍ ശസ്ത്രക്രിയയ്ക്കു ശേഷം നല്‍കിയിരുന്ന ഡ്രെയിനേജ് എടുത്തു മാറ്റിയിട്ടുണ്ട്. ഓക്‌സിജന്‍ ഇപ്പോഴും നല്‍കുന്നുണ്ടെങ്കിലും അളവ് കുറച്ചു. എന്നിരുന്നാലും വരുന്ന 12 മണിക്കൂര്‍ കൂടി കുട്ടി നിരീക്ഷണത്തിലായിരിക്കുമെന്നും കുഞ്ഞിനെ...

എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് : കുത്തിവെപ്പ് എടുത്ത നാല്‍പ്പതോളം കുട്ടികളെയും കുടുംബങ്ങളെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനാണ് രോഗ സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം നാല്‍പ്പതോളം കുട്ടികള്‍ക്ക് ആരോഗ്യപ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ്...

ഷംന കാസിമിന്റെ പക്കല്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിന്റെ പക്കല്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തല്‍. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുത്തുകൂടി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പില്‍ ഇരകളാകാതിരിക്കാനാണു പൊലീസില്‍ പരാതി നല്‍കിയതെന്നും...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണ പകുതി വഴിയെത്തുന്ന ഘട്ടത്തില്‍ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ കോഴിക്കോട് പോക്സോ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് കോടതി മരവിപ്പിച്ചത്. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ്...

Most Popular

G-8R01BE49R7