Category: LATEST NEWS

തീപിടിത്തത്തിന് കാരണമാകും ; ഹാന്‍ഡ് സാനിറ്റൈസറുകള്‍ കാറുകളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: കോവിഡിനെ പ്രതിരോധിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ ചൂടുകാലത്ത് കാറുകളില്‍ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ തീപിടിത്തത്തിന് കാരണമാകുമെന്നാണ് ബ്രിട്ടനിലെ ഫയര്‍ ഇന്‍ഡസ്ട്രി അസോസിയേഷനും എന്‍എച്ച്എസ് പ്രോപ്പര്‍ട്ടി സര്‍വീസും മുന്നറിയിപ്പു നല്‍കുന്നത്. വരുംദിവസങ്ങളില്‍ ബ്രിട്ടനിലെ താപനില പലേടത്തും 35 ഡിഗ്രിവരെ ഇയരുമെന്നും...

രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ലാപ്‌ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തു, രഹ്ന സ്ഥലത്തില്ലായിരുന്നു

കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. പനമ്പള്ളിനഗറില്‍ ഇവര്‍ താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ്...

ആ ചിത്രം വരച്ചത് അവരുടെ പങ്കാളിയോ മറ്റാരോ തന്നെ ആയിരുന്നെങ്കിലും ആ ഭാഗത്തേക്കേ തിരിഞ്ഞ് നോക്കില്ലായിരുന്നു, ബോഡി പൊളിറ്റിക്സ് ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് ഒരു കുഞ്ഞിനെ ഉപയോഗിച്ചല്ല ഡോ. ഷിംന അസീസ്

കോട്ടയം: ബോഡി ആര്‍ട്ടിന്റെ ഭാഗമായി തന്റെ നഗ്‌ന ശരീരത്തില്‍ കുഞ്ഞിനെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വളര്‍ന്നു വരുമ്പോള്‍ പുറത്തേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ കുട്ടി നേരിടേണ്ട പരിഹാസത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ.ഷിംന അസീസ്. ആ ചിത്രം വരച്ചത് അവരുടെ പങ്കാളിയോ മറ്റാരോ തന്നെ...

രഹ്ന ഫാത്തിമയെ അനുകൂലിക്കുന്നവര്‍ സ്വന്തം വീട്ടില്‍ ഈ പരീക്ഷണം നടത്തുമോ? ഡോ. സി.ജെ.ജോണ്‍

അമ്മയുടെ അര്‍ധ നഗ്ന മേനിയില്‍ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാല്‍ അവര്‍ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നു പറയാന്‍ കഴിയുമോയെന്ന് ഡോ.സി.ജെ.ജോണ്‍. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ തീര്‍പ്പുപറയാന്‍ സാധിക്കൂ. കുട്ടികള്‍ ലൈംഗിക അരാജകത്വത്തിന്റെ വഴിയില്‍ പോകാമെന്ന അപകടവും ഇതില്‍ പതിയിരിക്കുന്നതായി സി.ജെ.ജോണ്‍...

കൊറോണ മൂലം യാത്ര മുടങ്ങിയ വിമാന ടിക്കറ്റ് ഉപയോഗിച്ച് അടുത്ത ഡിസംബര്‍ വരെ യാത്ര ചെയ്യാം

കൊറോണ മൂലം യാത്ര മുടങ്ങിയ വിമാനയാത്രികരുടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തില്‍ പുതിയ തീരുമാനവുമായി എയര്‍ ഇന്ത്യ. അടുത്ത വര്‍ഷം അവസാനം വരെ എല്ലാ ടിക്കറ്റുകളും സാധുവാക്കിക്കൊണ്ടാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ കൈവശമുള്ളവരും ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയോ യാത്ര ചെയ്യാന്‍ അനുവദിക്കപ്പെടാതിരിക്കുകയോ...

രാജ്യത്ത് കോവിഡ് രോഗികള്‍ വന്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ 16,922 രോഗികള്‍, 418 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പുതിയ കോവിഡ് രോഗികള്‍. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഇന്നലെ മാത്രം 418 രോഗികള്‍ മരണത്തിനു കീഴടങ്ങി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,73,105 ആയി. ഇതില്‍ 1,86,514...

പാലക്കാട് എഴ് വയസുള്ള മകനെ അമ്മ കുത്തി കൊന്നു, 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞു

പാലക്കാട്: അലനല്ലൂര്‍ ഭീമനാട് വടശ്ശേരിപ്പുറത്ത് മാനസിക പ്രശ്‌നമുള്ള മാതാവ് ഏഴ് വയസുള്ള മകനെ കുത്തി കൊന്നു. 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്‌നത്ത് (32) ആണ് തന്റെ മകന്‍ ഇര്‍ഫാന്‍(7)നെ കൊലപ്പെടുത്തിയത്....

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമച്ചവര്‍ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്

കൊച്ചി : ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമച്ചവര്‍ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയില്‍ താമസമാക്കിയ സീരിയല്‍ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവര്‍. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം....

Most Popular

G-8R01BE49R7