Category: LATEST NEWS

ഷംന കാസിം കേസ്: സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഹെയര്‍സ്‌റ്റൈലിസ്റ്റിനും ബന്ധം, ആരോപണവിധേയയായ മീരയുടെ പങ്കിനെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തല്‍

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ആരോപണവിധേയയായ മീരയുടെ പങ്കിനെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തല്‍. സംഘവുമായി തന്നെ ബന്ധപ്പെടുത്തിയതു മീരയാണെന്നു പരാതിക്കാരിയായ മോഡല്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ ഉള്‍പ്പെടെ എട്ടുപേരടങ്ങിയ സംഘത്തെയാണ് ആദ്യം തട്ടിപ്പിന് ഇരയാക്കിയത്. സ്വര്‍ണം കടത്താന്‍ 'ഡീല്‍' ശരിയാക്കാനുണ്ടെന്നു പറഞ്ഞാണു തട്ടിപ്പ്...

മുളയിലെ നുള്ളല്‍ ആവര്‍ത്തിച്ച് നീരജ് മാധവ്; ‘അമ്മ’ സംഘനടയ്ക്കു വിശദീകരണം നല്‍കി നടന്‍

വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ 'അമ്മ' സംഘനടയ്ക്കു വിശദീകരണം നല്‍കി നടന്‍ നീരജ് മാധവ്. സിനിമയില്‍ വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിലാണ് മറുപടി നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അമ്മ സംഘടനയ്ക്ക് നല്‍കിയ കത്തിലും ആവര്‍ത്തിക്കുന്നു. ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജ് മാധവിന്റെ...

സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പി വിജയം; സൈനുദ്ദീന് ജീവിതം തിരിച്ച് പിടിച്ചത് വിനീത നല്‍കിയ പ്ലാസ്മയിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് രോഗി ജീവിതത്തിലേക്ക് തിരികെ എത്തി. കഴിഞ്ഞ ദിവസമാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും കോവിഡ് ഭേദമായി പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീന്‍ ബാഖവി വീട്ടിലേക്ക് മടങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്ലാസ്മ തെറാപ്പിയിലൂടെയാണ് സൈനുദ്ദീന്‍...

പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍; മൊബൈലും ലാപ്‌ടോപും പരിശോധിച്ച പോലീസ് ഞെട്ടി

തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച യുവ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി ജിത്ത്(31)നെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൊബൈല്‍...

കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു

വാഷിങ്ടന്‍: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികള്‍ 1,00,65,257. 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ രോഗികള്‍ യുഎസിലാണ്. 26 ലക്ഷത്തിനടുത്ത്. ഇന്ത്യയുള്‍പ്പടെ നാലുരാജ്യങ്ങളില്‍ അഞ്ചുലക്ഷത്തിലധികം രോഗികള്‍. ബ്രസീലില്‍ 33,631 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു....

ഷംനാ കാസിം കേസ്: അന്വേഷണം നിര്‍മാതാവിലേക്ക്, നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും

കൊച്ചി : നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണം സിനിമാ നിര്‍മാതാവിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. വിവാഹാലോചനയ്ക്കെന്നപേരില്‍ എത്തി ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി റഫീഖിന്റെ സഹോദരനാണ് നിര്‍മ്മാതാവ്. ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് ഈ നിര്‍മാതാവില്‍നിന്നാണ്. തുടര്‍ച്ചയായി വിദേശയാത്ര നടത്തുന്ന റഫീഖിന്റെ...

സിനിമാ മേഖലയുമായി ബന്ധം ;ഷംന കാസിം കേസിലും ഒത്തുതീര്‍പ്പിനായി ഇടപെടല്‍ ശക്തം: പരാതിയുമായെത്തിയ മോഡലിന് ചലച്ചിത്ര മേഖലയില്‍ നിന്നു ഭീഷണി

കൊച്ചി : ഷംന കാസിമിനെ ഭീക്ഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച് കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാരായി സിനിമാ മേഖലയിലെ യുവതികളെ ഉപയോഗിക്കുന്ന സംഘത്തിലേക്ക് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ഷംന കാസിം കേസിലും ഒത്തുതീര്‍പ്പിനായി ഇടപെടല്‍ ശക്തമാകുന്നതാ എന്നാണ് റിപ്പോര്‍ട്ട്. സിനിമാ...

പൂജ ചെയ്തു രോഗം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയോളം തട്ടിയെടുത്ത 19 കാരന്‍ പിടിയില്‍

കൊച്ചി : പൂജ ചെയ്തു രോഗം മാറ്റി കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ശേഷം, പ്രായംചെന്ന സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി ഒരു കോടി രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ...

Most Popular

G-8R01BE49R7