Category: LATEST NEWS

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ്

തിരുവനന്തപുരം: ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണം. ഇദ്ദേഹം പോയ ഗൃഹപ്രവേശ ചടങ്ങില്‍ ഇരുപത്തിയഞ്ചുപേര്‍ പങ്കെടുത്തിരുന്നു. ഉറവിടമറിയാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം മറ്റു...

സമൂഹവ്യാപന ആശങ്കയുയര്‍ത്തി, മലപ്പുറം: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 12 പേര്‍ക്ക്, നാലു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

മലപ്പുറം: സമൂഹവ്യാപന ആശങ്കയുയര്‍ത്തി, മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 12 പേര്‍ക്കാണെന്ന് ജില്ലാ കലക്ടര്‍. ഇതില്‍ നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. റൂട്ട്മാപ്പ് വൈകിട്ടോടെ പ്രസിദ്ധീകരിക്കും. പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി...

ഗാല്‍വന്‍ അതിര്‍ത്തിയില്‍ പര്‍വതാരോഹകരേയും ആയോധനകല അഭ്യസിച്ചവരേയും ചൈന വിന്യസിച്ചിരുന്നു

ന്യൂഡല്‍ഹി: ഗാല്‍വന്‍ സംഘര്‍ഷത്തിന് മുമ്പായി പര്‍വതാരോഹകരേയും ആയോധനകല അഭ്യസിച്ചവരേയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈന അയച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ നാഷണല്‍ ഡിഫന്‍സ് ന്യൂസാണ് ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എവറസ്റ്റ് ഒളിമ്പിക് ടോര്‍ച്ച് റിലേ ടീമിലെ മുന്‍ അംഗങ്ങളും മിക്സഡ് ആയോധനകല ക്ലബ്ബിലെ...

ഇന്ത്യയെ ‘ഇരുട്ടിലാഴ്ത്തി’ സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമവുമായി ചൈന; പ്രശ്‌നം അതീവ ഗുരുതരമാണെന്ന് ആര്‍.കെ.സിങ്

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണത്തിലൂടെ ഇന്ത്യയെ 'ഇരുട്ടിലാഴ്ത്തി' സമ്പദ്വ്യവസ്ഥ തകര്‍ക്കാനുള്ള ഗൂഢശ്രമം ചൈനയുടെ ഭാഗത്തുനിന്നുണ്ടാകാനിടയുണ്ടെന്ന് വൈദ്യുതവകുപ്പ് സഹമന്ത്രി ആര്‍.കെ.സിങ്. ഇതിന്റെ സൂചനകള്‍ ലഭിച്ചു കഴിഞ്ഞു. പ്രശ്‌നം അതീവ ഗുരുതരമാണ്. വൈദ്യുതമേഖലയിലെ ഉപയോഗത്തിന് ചൈനയില്‍നിന്നു വാങ്ങുന്ന എല്ലാ ഉപകരണങ്ങളും ഇനി മുതല്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ...

തമിഴ് നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; പോലീസുകാരുടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ മരിച്ചു

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞകുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ്...

സുശാന്തിനെ അവസാനം കണ്ടപ്പോള്‍ അദ്ദേഹത്തിന് അത്ര ആത്മവിശ്വസമുള്ളയാളായി കണ്ടില്ല; അവസാന കൂടിക്കാഴ്ച ഓര്‍ത്തെടുത്ത് ശുഐബ് അക്തര്‍

ഇസ്ലാമബാദ്: സുശാന്ത് സിങ് രാജ്പുതുമായുള്ള അവസാന കൂടിക്കാഴ്ച ഓര്‍ത്തെടുത്ത് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 2016ലാണ് അക്തര്‍ സുശാന്തിനെ അവസാനമായി കാണുന്നത്. അന്ന് സുശാന്തിനോട് സംസാരിക്കാത്തതില്‍ ഇന്ന് ഖേദിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു. 'ഇന്ത്യന്‍ പര്യടനം കഴിഞ്ഞു തിരിച്ചു പോകാന്‍ നില്‍ക്കവേയാണ് മുംബൈയിലെ...

അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസുകാര്‍

ചെന്നൈ: തമിഴ്‌നാട് തൂത്തുകുടിയില്‍ ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ജയരാജിനും മകന്‍ ഫെന്നിക്‌സിനും പരുക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനില്‍ വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാരുടെ വെളിപ്പെടുത്തല്‍. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ഫെന്നിക്‌സിന്റെയും ജയരാജിന്റെയും ദേഹത്തു പരുക്കുകളുണ്ടായിരുന്നുവെന്ന് ജയില്‍ റജിസ്റ്ററില്‍...

ഇന്ത്യന്‍ മണ്ണ് കൊതിച്ചെത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മണ്ണ് കൊതിച്ചെത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാം. ഒരേ സമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുകയാണ് മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കോവിഡില്‍...

Most Popular

G-8R01BE49R7