Category: LATEST NEWS

ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി

തിരുവനന്തപുരം: ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കര്‍ നല്‍കിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള...

സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധം; കൂടുതല്‍ തെളിവുകള്‍ പുറത്ത്, ക്രിമനില്‍ കേസില്‍ പോലീസ് സംരക്ഷിച്ചതിന്റെ തെളുവുകള്‍ മാധ്യമങ്ങള്‍ക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2016ല്‍ ഒരു ക്രിമനില്‍ കേസില്‍ സ്വപ്ന സുരേഷിനെ പോലീസ് സംരക്ഷിച്ചതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച്...

സ്വപ്‌ന സുരേഷ് മരുമകള്‍ എന്ന പ്രചരണം; നടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചരണം വ്യാജമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ ഡി.ജി.പി.ക്ക് പരാതി നല്‍കുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമ്പാനൂര്‍ രവിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്: കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി...

ഇതാണോ കോണ്‍ട്രാക്ട് തൊഴിലാളി !’– സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാര്‍ഡ് ഒന്ന് കാണണമെന്ന് എംഎല്‍എ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര. ഐടി വകുപ്പില്‍ സ്വപ്നയുടേത് താല്‍ക്കാലിക നിയമനം ആണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. കേരള സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് മുഖാന്തരം ഓപ്പറേഷന്‍സ് തസ്തികയില്‍ ഇന്റര്‍വ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച...

സ്വപ്നയെ കുടുക്കിയതില്‍ ഷംനകാസിമിനും നിര്‍ണായക പങ്ക്

കൊച്ചി: സ്വപ്നയെ കുടുക്കിയതില്‍ ഷംനകാസിമിനും നിര്‍ണായക പങ്ക്. പതിമൂന്നര കോടി രൂപയുടെ സ്വര്‍ണ കള്ളക്കടത്തു പിടികൂടാന്‍ കസ്റ്റംസിനെ സഹായിച്ചതു തിരുവനന്തപുരത്തെ 'ഡീല്‍ വുമണെ' കുറിച്ചു നടി ഷംന കാസിം ബ്ലാക്‌മെയില്‍ കേസിലെ പ്രതി കേരള പൊലീസിനു നല്‍കിയ മൊഴികള്‍. ബ്ലാക്‌മെയില്‍ കേസിലെ പ്രതികള്‍ക്കു...

സ്വര്‍ണം അയച്ചത് ഫാസില്‍ ; കൈ്പ്പറ്റുന്നത് സരിത്ത്, പുറത്ത് എത്തിയ്ക്കുന്നത് സ്വപ്ന.. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ!

തിരുവനന്തപുരം: വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തില്‍നിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വര്‍ണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവര്‍ ആര്‍ക്കെല്ലാമാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്. ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്ന്...

കര്‍ണാടകയില്‍ സമൂഹ വ്യാപനം

ബംഗളൂരു: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടെന്ന് സമ്മതിച്ച് കര്‍ണാടക മന്ത്രി ജെ.സി. മധുസ്വാമി രംഗത്ത്. സാമൂഹിക വ്യാപനമുണ്ടാവുന്നതില്‍ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുംകുരു ജില്ലയുടെ ചുമതല വഹിക്കുന്നയാളാണ് മധുസ്വാമി. 'സമ്പര്‍ക്കത്തെ തുടര്‍ന്ന രോഗം ബാധിച്ച്...

സ്വര്‍ണം കത്തുന്നു..!! മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി; ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയില്ല; കസ്റ്റംസ് ചോദ്യം ചെയ്‌തേക്കാം…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനു പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്തവൃത്തങ്ങൾ സൂചന നൽകിയിരുന്നു. സെക്രട്ടറി സ്ഥാനത്ത്...

Most Popular