Category: LATEST NEWS

സ്വര്‍ണക്കടത്ത് കേസ് ; അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിന് വിലക്ക്

കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി പി.എസ്. സരിത്തിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം നിരീക്ഷണ സെല്ലിലേക്കു മാറ്റി. പരിശോധനാ ഫലം വന്നതിനു ശേഷം കസ്റ്റംസ് സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഉന്നതര്‍ നിര്‍ദേശം നല്‍കി. കേസുമായി...

ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളില്‍; ബയോഡേറ്റയില്‍ പഠിച്ച സ്ഥാപനത്തിന്റെ പേര് ഇല്ല

തിരുവനന്തപുരം : സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ കണ്‍സല്‍റ്റന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016ല്‍ തൊഴില്‍ പോര്‍ട്ടലുകളില്‍ നല്‍കിയ ബയോഡേറ്റ ഫയലില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്തത് എവിടെയെന്നും വ്യക്തമല്ല. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍...

സ്വപ്ന സുരേഷ് നല്ല മികച്ച ഉദ്യോഗസ്ഥ; യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയാണെന്നാണ് യുഎഇ കോണ്‍സുലേറ്റിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിലെ പരാമര്‍ശം. 2019 ഓഗസ്റ്റ് 31-ാം തീയതിയാണ് സ്വപ്ന യുഎഇ കോണ്‍സുലേറ്റിലെ എക്‌സക്യൂട്ടിവ് സെക്രട്ടറി എന്ന പോസ്റ്റില്‍നിന്നു മാറിയത്. അതിനുശേഷം 2019 സെപ്റ്റംബര്‍ മൂന്നിന് കോണ്‍സുലേറ്റിലെ...

കോവിഡ് കാലത്ത് ഇന്ത്യയില്‍ മരിച്ചത് 106 ഡോക്ടര്‍മാരും 25 ആരോഗ്യപ്രവര്‍ത്തകരും

കോവിഡ് കാലത്ത് ഇന്ത്യയില്‍ മരിച്ചത് 106 ഡോക്ടര്‍മാരും 25 ആരോഗ്യപ്രവര്‍ത്തകരും. ഇതില്‍ 13 നഴ്‌സുമാരും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഒരു ഡോക്ടറുടെയും ഒരു നഴ്‌സിന്റെയും മരണം ആത്മഹത്യയാണ്. എറണാകുളം സ്വദേശിയായ ഡോ. രാജീവ് ജയദേവന്റെ 'ഡെത്ത് ഡ്യൂറിങ് ദ ടൈംസ് ഓഫ് കോവിഡ്' എന്ന പഠനത്തിലാണ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് കോവിഡ് ; മൊത്തം 7.5 ലക്ഷം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കോവിഡ്19 കേസുകള്‍. 482 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി. ഇതില്‍ 2,64,944 എണ്ണം സജീവ കേസുകളാണ്. 4,56,831 പേര്‍ രോഗമുക്തി നേടി. 20,642...

വായു വഴി കൊറോണ പകരുവാന്‍ തുടങ്ങിയാല്‍ സംഭവിക്കുന്നത്?

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യസംഘടന തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസ് വായുവിലൂടെയാണ് പകരുന്നതെങ്കില്‍ എന്താകും അവസ്ഥ എന്ന ആശങ്കയിലാണ് എല്ലാവരും. ക്ഷയരോഗമോ ചിക്കന്‍പോക്‌സോ ന്യൂമോണിയയോ പോലെ വായു വഴി...

സ്വര്‍ണ്ണകള്ളക്കടത്ത് കേസ് : കേന്ദ്രത്ത് നിര്‍ണായക ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ...

സ്വപ്‌ന സുരേഷിന്റെ നിയമനം: മുഖ്യമന്ത്രിയുടെ വാദത്തില്‍ പൊരുത്തക്കേട്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന് നിയമനം നല്‍കിയതില്‍ ഐ.ടി. വകുപ്പിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ പൊരുത്തക്കേട്. വിഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വപ്നയെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് പരിചയപ്പെടുത്തിയത് ഐ.ടി. വകുപ്പാണെന്നാണ് കഴിഞ്ഞദിവസം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍...

Most Popular