Category: CINEMA

ഒരുപാട് നന്ദി ലാലേട്ടാ… പിറന്നാള്‍ ആശംസ നേര്‍ന്ന മോഹന്‍ലാലിന് സുനില്‍ ഛേത്രി നല്‍കിയ മറുപടി

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. കളിയുടെ മികവുകൊണ്ടു മാത്രമല്ല, പെരുമാറ്റത്തിലെ എളിമകൊണ്ടു കൂടിയാണ് ഛേത്രി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയത്. കഴിഞ്ഞദിവസം ഛേത്രിയുടെ 34-ാം പിറന്നാളായിരുന്നു. ഇന്ത്യയുടെ നായകന് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ ഉള്‍പ്പെടെയുള്ളവര്‍...

അപ്രിയ സത്യങ്ങള്‍ പറയുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നു; നിയമാവലി പൊളിച്ചെഴുതണം: ജോയ് മാത്യു

അപ്രിയ സത്യങ്ങള്‍ തുറന്നുപറയുന്നവര്‍ക്കും ചില കാര്യങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കും സിനിമയില്‍ അവസരം നഷ്ടമാകുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. 'പലര്‍ക്കും ഇഷ്ടമല്ലാത്തകാര്യങ്ങള്‍ വിളിച്ചു പറയുന്നു എനിക്കാണെങ്കില്‍ പറയാതിരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് എന്റെ പ്രതികരണം ഇഷ്ടമാവില്ല. അതിന്റെ ഇഷ്ടക്കേട് അവര്‍ കാണിക്കുന്നു. അതുകൊണ്ടൊന്നും ഞാന്‍...

ജിമിക്കി കമ്മല്‍ റീമിക്‌സ് ചെയ്യാതെ തമിഴിലേക്ക്!!! ജ്യോതിക ചിത്രത്തില്‍ ഗാനം ഉപയോഗിക്കും

ലോകമെമ്പാടും തരംഗമായ ജിമിക്കി കമ്മല്‍ ഗാനത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ജ്യോതികയുടെ പുതിയ തമിഴ്ചിത്രം കാട്രിന്‍ മൊഴിയിലും ഗാനം ഉള്‍പ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കാട്രിന്‍ മൊഴിയുടെ നിര്‍മ്മാതാവ് ധനഞ്ജയന്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ചിത്രത്തിലുള്‍പ്പെടുത്തുന്നതിനായി ജിമിക്കി കമ്മലിന്റെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്. മലയാളി സോങ് എന്ന...

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!!! ഒമര്‍ ലുലു ചിത്രത്തില്‍ നായകനായെത്തുന്നത് ജയറാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ...

ഇത് സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്; കൊന്നിട്ടാല്‍ പോലും ആരും അറിയില്ല..! മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവനടി

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുകയാണ്. ഒന്നിന് പുറമെ ഓരോരുത്തരായി വെളിപ്പെടുത്തലുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മേഖലയിലും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരിന്നു. അതിനിടെ ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് തനിയ്ക്ക് ഉണ്ടായ...

കാത്തിരിപ്പിന് വിരാമം; ‘രണം’ സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം രണം സെപ്തംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ വ്യക്തമാക്കി. ''ചിത്രീകരണം പൂര്‍ത്തിയായി. സെന്‍സറിംഗും കഴിഞ്ഞു. യു.എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്റ്റോറിയും...

ടോം ക്രൂസ്…..നിങ്ങള്‍ വേറെ ലെവലാണ് !! ‘മിഷന്‍ ഇംപോസിബിള്‍’ ചിത്രീകരണ ദൃശ്യങ്ങള്‍ വൈറല്‍

സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌കും എടുക്കാനുള്ള മനംകരുത്താണ് ഹോളിവുഡ് നടന്‍ ടോം ക്രൂസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ മുന്‍ചിത്രങ്ങള്‍ക്കായി ബുര്‍ജ് ഖലീഫയുടെ മുകളിലും കാര്‍ഗോ വിമാനത്തില്‍ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങള്‍ അദ്ദേഹം ജീവന്‍പണയം വച്ച് ചെയ്തതാണ്. ഡ്യൂപ്പിനെ വയ്ക്കാതെ സംഘട്ടന...

അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ചിലര്‍ ശ്രമിക്കുന്നു; താരസംഘടനയ്ക്ക് എതിരെ രമ്യാനമ്പീശന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്നും പുറത്തുവന്നതിന് ശേഷം പൊതുവേദിയില്‍ താരസംഘടനയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി രമ്യാനമ്പീശന്‍. അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ചിലര്‍ ശ്രമിക്കുന്നതായി നടി രമ്യാ നമ്പീശന്‍ പറഞ്ഞു. സംഘടനയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ക്ക് പ്രശ്നമുണ്ടെന്ന് ഓരോ വേദിയിലും വിളിച്ചുപറയേണ്ട അവസ്ഥയാണെന്നും രമ്യാനമ്പീശന്‍...

Most Popular