അപ്രിയ സത്യങ്ങള്‍ പറയുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നു; നിയമാവലി പൊളിച്ചെഴുതണം: ജോയ് മാത്യു

അപ്രിയ സത്യങ്ങള്‍ തുറന്നുപറയുന്നവര്‍ക്കും ചില കാര്യങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കും സിനിമയില്‍ അവസരം നഷ്ടമാകുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ‘പലര്‍ക്കും ഇഷ്ടമല്ലാത്തകാര്യങ്ങള്‍ വിളിച്ചു പറയുന്നു എനിക്കാണെങ്കില്‍ പറയാതിരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് എന്റെ പ്രതികരണം ഇഷ്ടമാവില്ല. അതിന്റെ ഇഷ്ടക്കേട് അവര്‍ കാണിക്കുന്നു. അതുകൊണ്ടൊന്നും ഞാന്‍ പ്രതികരിക്കാതിരിക്കില്ല’ ജോയ്മാത്യു പറഞ്ഞു.

താരസംഘടന എ എം എം എയുടെ നിയമാവലി പൊളിച്ചെഴുതണമെന്നും ജോയ് മാത്യുപറഞ്ഞു. സംഘടനയില്‍ നിന്നു കൊണ്ട് സംഘടനയെ നേരെയാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഒരു സംഘനയെ എളുപ്പത്തില്‍ പൊളിക്കാം. പക്ഷെ അതല്ല വേണ്ടത്. രാജിവച്ച് പുറത്ത് വന്ന് അതിനെ വിമര്‍ശിക്കുന്നതൊക്കെ പഴയ രീതിയാണ് ജനാധിത്യപരമായ രീതിയില്‍ ചര്‍ച്ച നടത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. കാലത്തിന് അനുസരിച്ച് മാറ്റം വരുത്തണം. ഏത് സംഘനയിലും കാലോചിതമായി മാറ്റം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

എ എം എം എയില്‍ നിന്നും രാജിവെച്ച ശേഷം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരുന്ന അവസരങ്ങളും ഇല്ലാതാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്‍ ആരോപിച്ചു. ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതെല്ലാം പരിഹരിക്കണം. നിരുത്തരവാദപരമായ സമീപനം ഉണ്ടായ ശേഷമാണ് എ എം എം എയില്‍ നിന്നും രാജി വെച്ചത്. പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ല ഡബ്‌ള്യൂ സി സി എന്നും രമ്യ നമ്പീശന്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular