pathram desk 2

Advertismentspot_img

ശ്വേത ടീച്ചറാണ് താരം..!!! ‘പ്രിയപ്പെട്ട അനിയത്തി, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയും’

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവർന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപകയാണിവർ. സായി ശ്വേതയുടെ വീഡിയോ വെെറലായതിന്...

ഉത്രവധം വൻവഴിത്തിരിവിൽ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ്...

എന്റെ പിറകില്‍ പിടിക്കാൻ പല തവണ പറഞ്ഞിട്ടും മമ്മൂക്ക തയ്യാറായില്ല..!!

മമ്മൂട്ടി നായകനായെത്തിയ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ അനുഭവിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തെസ്‌നി ഖാന്‍. സംവിധായകനും പിന്നിലുണ്ടായിരുന്ന എല്ലാവരും പറഞ്ഞിട്ടും മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റാതെ പോയ ഒരു സീനിനെ കുറിച്ചാണ് തെസ്‌നി പറയുന്നത്. മമ്മൂട്ടിയെ കുറിച്ചുള്ള തെസ്‌നിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുട്ടിസ്രാങ്കിന്റെ...

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ). ദേവികയുടെ മൃതദേഹം വീടിന് സമീപമുള്ള ആളൊഴിഞ്ഞ...

സമൂഹ വ്യാപനമുണ്ടായി; സർക്കാരിനെ തള്ളി ആരോ​ഗ്യ വിദ​ഗ്ധർ

രാജ്യത്ത് സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ തള്ളി ആരോ​ഗ്യ വിദ​ഗ്ധർ. ഇന്ത്യൻ പബ്ലിക്​ ഹെൽത്ത്​ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്​ പ്രിവന്റീവ്​ ആൻഡ്​ ​സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്​ എപ്പിഡമോളജിസ്​റ്റ്​ എന്നീ സംഘടനകളുടെ സംയുക്ത പ്രസ്​താവനയിലാണ്​ രാജ്യത്ത് സമൂഹ വ്യാപമുണ്ടായതായി പറയുന്നത്. രാജ്യത്ത് കൊവിഡ്...

മാസ്‌ക്, സാനിറ്റൈസർ, ആരോഗ്യ സേതു ആപ്പ് എന്നിവ നിർബന്ധം; ട്രെയിൻ യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്…

രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് റെയിൽവേ. 200 ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുക. 1.45 ലക്ഷം യാത്രക്കാർക്ക് ഇതുവഴി യാത്ര സൗകര്യം ലഭിക്കും. കർശനമായ ആരോഗ്യ സുരക്ഷാ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്ര. റെയിൽവേ സ്റ്റേഷനുകളിൽ തെർമൽ സ്‌കാനർ പരിശോധന അടക്കം നടത്തുമെന്ന് അധികൃതർ...

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ ആരംഭിക്കന്നു; നിരക്ക് കുത്തനെ കൂട്ടി

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമാകുന്നത്. നേരത്തെ സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾ ആരംഭിച്ചിരുന്നുവെങ്കിലും അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചിരുന്നില്ല. ...

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം…

കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ഫ്രാൻസിനെയും ജർമനിയെയും രാജ്യം മറികടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ഡൽഹിയിൽ പതിനൊന്ന് ഡോക്ടർമാർ അടക്കം 13 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ...

pathram desk 2

Advertismentspot_img