ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും; കോഹ്ലി ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ പുറത്തേക്ക്
ന്യൂഡല്‍ഹി: മാര്‍ച്ച് ആറിന് നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കുമെന്ന് വാര്‍ത്തകള്‍. നിലവിലെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാലാണ് നായക സ്ഥാനത്തേക്ക് രോഹിതിനെ പരിഗണിക്കുന്നതെന്നാണ് വിവരം.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം കൊഹ്ലി...
ശ്രീദേവിയുടെ നിര്യാണം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ...
ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടിത്തരിച്ച് സിനിമാലോകം… പ്രിയ കൂട്ടുകാരിയെ നഷ്ടമായെന്ന് രജനി, കുറെ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച അവളെ നഷ്ടമായെന്ന് കമല്‍ ഹസന്‍, വല്ലാത്ത അസ്വസ്ഥത തോന്നുന്നുവെന്ന് അമിതാഭ് ബച്ചന്‍!!!
മുംബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറാനാകാതെ സിനിമാലോകം. ദുബൈയില്‍ ഇന്നലെ രാത്രി 11.30ന് ആയിരുന്നു ശ്രീദേവിയുടെ അന്ത്യം. കമല്‍ഹാസന്‍, രജനികാന്ത്, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ സമൂഹമാധ്യമമായ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിനാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന്‍ ആശാരി(55)യെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂത്രപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച...
രജത് കുമാറിനെപ്പോലെ ഒരു ഊളയെ ഗവര്‍ണര്‍ ആദരിക്കുമ്പോള്‍ ‘അരുത്’ എന്ന് പറയാന്‍ നാവില്ലാത്ത വിദ്യാഭ്യാസ മന്ത്രിയ്ക്ക് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിനെന്ത് കാര്യം; രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍
കൊച്ചി: ആക്ടിവിസ്റ്റും അധ്യാപകനുമായ ഡോ. രജത് കുമാറിനെ ഗവര്‍ണര്‍ പൊതുവേദിയില്‍ ആദരിച്ച സംഭത്തിനെതിരെ തുറന്നടിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് രജത് കുമാറിനെയും ഗവര്‍ണറെയും വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്ത്...
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച്‌കൊന്ന കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വര്‍ഗ പ്രത്യേക കോടതി മജിസ്ട്രേറ്റിന് മുന്‍പാകെയാണ് പ്രതികളെ ഹാജരാക്കുന്നത്. മന്ത്രി എ കെ ബാലന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ കൊല്ലപ്പെട്ട മധുവിന്റെ ഊര്...
വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു!!! വധു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
ചണ്ഡീഗഢ്: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. വധു പരിക്കുകളോടെ ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയില്‍. ഒഡീഷയിലെ ബോലന്‍ഗിറാലാണ് സംഭവം.
മുത്തശ്ശി സംഭവസ്ഥലത്തും സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഫെബ്രുവരി 21ന് നടന്ന വിവാഹ റിസപ്ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ്...
നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന്… മധുവിനോട് കേരള സമൂഹം മാപ്പു ചോദിക്കണമെന്നാവശ്യപ്പെട്ട് ഊരാളി
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിനോട് കേരളം മാപ്പു ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ഊരാളി. 'നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ എങ്ങനെ നിങ്ങള്‍ ആയെന്ന്' എന്ന വരികളുടെ പശ്ചാത്തലത്തിലായിരുന്നു മധുവിനോട് കേരളം മാപ്പുചോദിക്കണമെന്ന ആവശ്യവുമായി ഊരാളി രംഗത്തെത്തിയത്.
കേരളത്തിലെ മനുഷ്യസമൂഹം മധുവിനോട് ഉള്ളുതുറന്ന് മാപ്പ് ചോദിക്കേണ്ട...