pathram desk 1

Advertismentspot_img

രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് വീണ ജോര്‍ജ് എംഎല്‍എയും

ആറന്മുള: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ്. എത്രത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. കണക്കുകള്‍ എത്രയും പെട്ടന്ന് തന്നെ തയ്യാറാക്കി...

രക്ഷാപ്രവര്‍ത്തനത്തിനിടെ ആലുവയില്‍ യുവാവ് മുങ്ങി മരിച്ചു

കൊച്ചി: ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. അതേസമയം ചെങ്ങന്നൂര്‍ പാണ്ടനാട് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍ മൂന്ന് പേര്‍ മരിച്ച പാണ്ടനാട് ഉദ്യോഗസ്ഥരാരും തന്നെ ഇതുവരെ എത്തിയിട്ടില്ല. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സ്ഥിതി അതീവഗുരുതരമാണ....

കേരളത്തിന് അനുവദിച്ചത് 500 കോടി; പ്രധാനമന്ത്രി വ്യോമനിരീക്ഷണം ആരംഭിച്ചു

കൊച്ചി: പ്രളയക്കെടുതിയിലായ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നാവിക ആസ്ഥാനത്തു ചേര്‍ന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍...

പ്രളയമുഖത്ത് നിന്ന് ശുഭവാര്‍ത്ത

റാന്നി: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്ന് ശുഭവാര്‍ത്തയെത്തുന്നു. റാന്നി താലൂക്കില്‍ പലഭാഗത്തായി കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇവിടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ജില്ലയില്‍ ഇന്നത്തെ രക്ഷാപ്രവരര്‍ത്തനങ്ങള്‍ തിരുവല്ല താലൂക്ക്...

എയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഏയര്‍ ലിഫ്റ്റിംഗ് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിക്കുന്നു. ചെങ്ങന്നൂര്‍ അടക്കമുള്ള മേഖലകളില്‍ കാര്യമായ വ്യോമ മാര്‍ഗ്ഗത്തിലുള്ള രക്ഷപ്പെടുത്തല്‍ നടന്നിട്ടില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. രാത്രിയില്‍ ഏയര്‍ലിഫ്റ്റിനായി ആകാശത്തേക്ക് വെളിച്ചം തെളിയിക്കണം എന്നാണ് വ്യാജ സന്ദേശത്തില്‍...

കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

ജനീവ: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി...

ദയവ് ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞങ്ങളെ ഒന്നു സഹായിക്കൂ.. പ്ലീസ്… സഹായം അഭ്യര്‍ത്ഥിച്ച് എം.എല്‍.എ

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആയിരങ്ങളാണ് സഹായം കാത്ത് കുടുങ്ങിക്കിടക്കുന്നത്. രാത്രി ഹെലികോപ്റ്റര്‍ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് സൈന്യം അറിയിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഇതിനിടെ പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രളയദുരന്തത്തില്‍...

പ്രധാനമന്ത്രി പ്രളയക്കെടുതി വിലയിരുത്തുന്നു; തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു

കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്ന് വ്യോമമാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും....

pathram desk 1

Advertismentspot_img