ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ഇതാദ്യം
ദോഹ : വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങിന്റെ ആവേശം തീരും മുന്‍പേ ആതിഥേയരുടെ തോല്‍വി. ഗാലറി നിറച്ചെത്തിയ ആരാധകര്‍ക്കു നടുവില്‍ ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോര്‍ വക 'രണ്ടുഗോള്‍'! ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയുടെ മികവില്‍ ആതിഥേയര്‍ക്കെതിരെ...
തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതി പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയും കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷനിലെ സി.ഐയുമായ പി.ആര്‍. സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച രാവിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇത് വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍...
ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരിം ബെന്‍സേമ ലോകകപ്പില്‍ കളിക്കില്ല
ദോഹ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിന് വൻ തിരിച്ചടി. സൂപ്പർ താരം കരിം ബെൻസേമ പരുക്കേറ്റു പുറത്തായതാണ് ടീമിനു തിരിച്ചടിയായത്. പരിശീലനത്തിനിടെ പരുക്കേറ്റ് ബെൻസേമയ്ക്ക്, ലോകകപ്പ് കളിക്കാനാകില്ല. നിലവിലെ ബലോൻ ദ് ഓർ പുരസ്കാര ജേതാവാണ്...
ഇഷ അംബാനിയ്ക്കും ആനന്ദ് പിരാമലിനും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു
മുംബൈ: ഇഷ അംബാനി-ആനന്ദ് പിരാമല്‍ ദമ്പതിമാര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. നവംബര്‍ 19-നാണ് ഒരു പെണ്‍കുഞ്ഞിനും ഒരു ആണ്‍കുഞ്ഞിനും ഇഷ ജന്മം നല്‍കിയതെന്ന് കുടുംബം അറിയിച്ചു. ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളാണ് ഇഷ. പ്രമുഖ...
വീണ്ടും പിരിച്ചിവിടലുമായി മസ്‌ക : ട്വിറ്ററില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കും
കാലിഫോര്‍ണിയ: ട്വിറ്ററില്‍നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടല്‍ അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്പനി ഉടമ ഇലോണ്‍ മസ്‌ക് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിന്റെ സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാകും ഇക്കുറി ജോലി നഷ്ടമാവുകയെന്നാണ് സൂചന. പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും.
കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള...
യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം; അന്വേഷണ കമ്മിഷനെ വെക്കണമെന്ന് MK രാഘവന്‍, പിന്തുണച്ച് തരൂരും
കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന പരിപാടിയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി പിന്മാറിയ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി. ശശി തരൂരിന്റെ പരിപാടി എം.കെ. രാഘവന്‍ തനിച്ച് തീരുമാനിച്ചതല്ലെന്നും യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി മാറ്റിവെച്ചതിനെ കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് അന്വേഷിക്കണമെന്നും...
വാട്‌സാപ് ഡെസ്‌ക്ടോപ്പിലേക്ക് പുതിയ ഫീച്ചര്‍
ജനപ്രിയ മെസേജിങ് സേവനമായ വാട്‌സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. വാട്‌സാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലേക്ക് മറ്റൊരു സുരക്ഷാ ഫീച്ചര്‍ കൂടി വരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം വാട്‌സാപ് ഡെസ്‌ക്‌ടോപ്...
മെസ്സി ഖത്തര്‍ ലോകകപ്പ് ഇങ്ങെടുക്കുവാ….ടിന്‍പ്രതാപന്‍…കപ്പ് ബ്രസീലെടുക്കും പ്രതാപാ’ എന്ന് വിഡി സതീശന്‍
തിരുവനന്തപുരം : ലോകകപ്പ് നടക്കുന്നത് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെ കേരളത്തില്‍ ആവേശത്തിനൊട്ടും കുറവില്ല. ഫുട്‌ബോള്‍ പ്രേമത്തിന്റെ കാര്യമെടുത്താല്‍ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകള്‍ക്കായി പക്ഷം പിടിച്ചുള്ള നേതാക്കളുടെ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ബ്രസീല്‍ .. ബ്രസീല്‍ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം'...