ഇ-വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകള്‍
വിനോദസഞ്ചാരികള്‍ക്കായുള്ള വിസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകളുമായി വിയറ്റ്‌നാം. ഇത് പ്രകാരം ഇ -വിസയിലൂടെ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാം. വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം തങ്ങളുടെ വിസ ചട്ടങ്ങളില്‍...
ബക്രീദ്: കേരളത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. കേരളത്തിൽ വ്യാഴാഴ്ച ബക്രീദ് ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ്, നേരത്തെ പ്രഖ്യാപിച്ചിരുന്ന ബുധനാഴ്ചത്തെ അവധിക്കു പുറമെ വ്യാഴാഴ്ച കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാനായിരുന്നു പൊതുഭരണ വകുപ്പിൽ നിന്ന്...
‘കൈതോലപ്പായിൽ പണംകടത്തിയതിനേക്കുറിച്ച് മുഖ്യമന്ത്രി ആഭ്യന്തരസ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷിക്കണം’
ന്യൂഡൽഹി: കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും...
തെലങ്കാനയില്‍ ബിആര്‍എസ് മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കമുള്ള നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിക്ക് തിരിച്ചടി നല്‍കി നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിമാരും മുന്‍ എംഎല്‍എമാരും അടക്കം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിആര്‍എസില്‍ നിന്നും മറ്റുമായി 35 നേതാക്കളാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഈ വര്‍ഷം...
നിയമസഭയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ അടച്ചിട്ട വാതിൽ തുറന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ (വിധാന്‍ സൗധ) അശുഭകരമെന്ന കാരണംപറഞ്ഞ് വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വാതില്‍ തുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് തെക്കുനിന്ന് പ്രവേശിക്കാവുന്ന വാതിലാണ് കാലങ്ങളായി അടച്ചിട്ടിരുന്നത്. മുഖ്യമന്ത്രി ആ വാതിലിലൂടെ മുറിയ്ക്കുള്ളിലേക്ക് കടന്നാൽ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് വിശ്വാസം നിലനില്‍ക്കുന്നുണ്ട്....
ഹിമാചലില്‍ ഉരുള്‍പൊട്ടല്‍; ദേശീയപാതയില്‍ 200ലധികം സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു
ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലുണ്ടായ ഉരുള്‍പൊട്ടലിനേയും മിന്നല്‍പ്രളയത്തേയും തുടര്‍ന്ന് വിനോദസഞ്ചാരികളുള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ചണ്ഡീഗഡ്-മണാലി ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരുന്നു.
മാണ്ഡിയില്‍ പെയ്യുന്ന കനത്തമഴയേത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയപാതയിലുള്‍പ്പെടെ വലിപ്പമേറിയ പാറകളും മറ്റും...
വിദ്യയെ കസ്റ്റഡിയിലെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവരാതിരിക്കാനുള്ള പഴുതുകള്‍ അടച്ച് പോലീസ്; ‘പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് വിദ്യ
കോഴിക്കോട്: കേരളം ഒന്നാകെ ചര്‍ച്ചചെയ്ത വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ പതിനഞ്ചുദിവസമായി ഒളിവില്‍ക്കഴിഞ്ഞ കെ. വിദ്യയെ കസ്റ്റഡിയിലെടുത്ത പോലീസ് നടത്തിയതും ഒളിച്ചുകളി. കേസിലെ പ്രതിയെ ഒളിവില്‍കഴിയാന്‍ സഹായിച്ചവരെ പുറംലോകമറിയാതിരിക്കാനുള്ള തത്രപ്പാടിലായിരുന്നു പോലീസ്. അതിനാല്‍ തന്നെ സി.പി.എം. കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശത്തെ താമസസ്ഥലം ഉന്നതപോലീസിനും മറ്റും നേരത്തെ...
യോഗ ജനകീയമാക്കിയതിന് നെഹ്റുവിന് നന്ദിപറഞ്ഞ് കോൺഗ്രസ്; സർക്കാരിനെയും മോദിയെയും പ്രശംസിച്ച് തരൂർ
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തരൂര്‍...