pathram

Advertismentspot_img

റഷ്യയുമായി കരാര്‍: ഇന്ത്യയ്ക്ക് താക്കീതുമായി ട്രംപ്; അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ

വാഷിങ്ടന്‍: അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായി എസ്400 കരാര്‍ ഒപ്പിട്ടതിനാലാണ് ഇന്ത്യയ്ക്കു താക്കീതുമായി ട്രംപ് എത്തിയിരിക്കുന്നത്. യുഎസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ചുമത്തുന്ന കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമം സംബന്ധിച്ച...

വൈദ്യുതി നിരക്ക് നിര്‍ണയത്തിലും വിതരണത്തിലും വന്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം; ഇളവ് അക്കൗണ്ടിലേക്ക് നല്‍കുന്ന രീതി നടപ്പിലാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ഗ്യാസ് സബ്‌സിഡി മാതൃകയില്‍ വൈദ്യുതി നിരക്കിലെ ഇളവും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന രീതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വൈദ്യുതി നിയമത്തിന്റെ കരടിലാണ് നിരക്ക് നിര്‍ണയവും വിതരണനയവും അടിമുടി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങള്‍. കേന്ദ്ര ഊര്‍ജമന്ത്രാലയം തയാറാക്കിയ...

രണ്ടാമൂഴം നടക്കും! തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍

കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. രണ്ടാമൂഴം നടക്കുമെന്നും എം.ടിയെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍...

തല്ലിയ പോലീസുകാരന് നിവിന്‍ പോളിയുടെ മാസ് മറുപടി

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മിഖായേലിന്റെ ടീസറെത്തി. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ തന്നെ എത്തിയ ടീസറിനൊപ്പം നിവിന് പിറന്നാള്‍ ആശംസകളും മമ്മൂട്ടി നേര്‍ന്നു. ഒരു...

കഠിനാധ്വാനത്തിനൊടുവില്‍ കായംകുളം കൊച്ചുണ്ണി വേട്ട ആരംഭിക്കുകയാണ്; ലാലേട്ടാ ആ പന്ത്രണ്ട് ദിവസങ്ങള്‍ മാന്ത്രികമായിരുന്നു; നിവിന്‍

കൊച്ചി: കായംകുളം കൊച്ചുണ്ണി ഇന്ന് തീയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഒരുപാട് പ്രത്യേകതകളാണ്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ റീലിസ്. അതുകൊണ്ട് തന്നെ നിവിന്‍ പോളി ഏറെ പ്രതീക്ഷയിലാണ്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷഷവുമുണ്ട്...

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടും

ന്യൂഡല്‍ഹി: മീ ടൂ ക്യംപെയ്ന്‍ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വിദേശത്തുള്ള എം.ജെ അക്ബറിനോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വ്യാപകമാകുന്ന മീ...

മീ ടൂ ; മുകേഷുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ആശങ്കപ്പെടുന്നില്ലെന്ന് ഭാര്യ മേതില്‍ ദേവിക

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ മറികടക്കാനുള്ള അവസരമാണ് മീ ടു ക്യാമ്പയിനെന്ന് നടനും എം.എല്‍.എയുമായ മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക. മുകേഷുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ഭാര്യയെന്ന നിലയില്‍ ആശങ്കപ്പെടുന്നില്ല എന്നും അവര്‍ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു നര്‍ത്തകി കൂടിയായ മേതില്‍ ദേവിക. മീ...

റഫാല്‍ യുദ്ധവിമാന നിര്‍മാണം: മോദിക്കു കുരുക്കായി പുതിയ വെളിപ്പെടുത്തല്‍; പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയിലൂടെ

ഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. റഫാല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ ഇന്ത്യയിലെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചത് 'നിര്‍ബന്ധിതവും അടിയന്തരവുമായ' വ്യവസ്ഥയായിരുന്നെന്നു ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തി. ഫ്രഞ്ച് മാധ്യമമായ 'മീഡിയപാര്‍ട്ട്' ആണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്....

pathram

Advertismentspot_img
G-8R01BE49R7