വീട്ടിൽ അതിക്രമിച്ച് കയറി 14 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; നെയ്യാറ്റിൻകര സ്വദേശിക്ക് 70 വർഷം തടവ്

മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 70 വർഷം തടവ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അൽ അമീനി(36)നാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

2020 ഒക്ടോബർ 9, നവംബർ 13 ദിവസങ്ങളിലാണ് സംഭവം നടന്നത്. വണ്ടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു‌വെന്ന് പറയുന്നു.

സംഭവത്തിൽ പ്രതി 1.6 ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവും അനുഭവിക്കണം. കേസിൽ 16 സാക്ഷികളെയാണ് വിസ്തരിച്ചത്. 34 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7