ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​ൽ കു​റ​ഞ്ഞ ഒ​രാ​ളും ചേംബറിൽ വ​ന്ന് ​കാ​ണ​രുത്…!!! നി​സ്സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ഉ​ട​ക്കി… എ.​ഡി.​എ​മ്മി​ന് ജോ​യി​ൻ ചെ​യ്ത ദി​വ​സം​ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി…. കലക്ടറെ കുറിച്ച് എല്ലാം അറിയുന്ന ഭാര്യ സംസ്കാര ചടങ്ങിന് വരുന്നത് തടഞ്ഞു…

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച എ.​ഡി.​എം കെ. ​ന​വീ​ൻ​ബാ​ബു​വി​നോ​ടും അ​ത്ര ന​ല്ല നി​ല​ക്ക​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ പെ​രു​മാ​റി​യ​തെ​ന്ന് പ​രാ​തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ കാ​സ​ർ​കോ​ടു​നി​ന്ന് ക​ണ്ണൂ​രി​ൽ എ​ത്തി​യ എ.​ഡി.​എം ഒ​രു​ദി​വ​സം വൈ​കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​നം നേ​ടി​യ ദി​വ​സം​ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്ക് മെ​യി​ൽ ചെ​യ്ത് അ​നു​മ​തി തേ​ടി​യ​ശേ​ഷ​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ക​ല​ക്ട​റു​ടെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട എ.​ഡി.​എ​മ്മി​നാ​ണ് ജോ​യി​ൻ ചെ​യ്ത ദി​വ​സം​ത​ന്നെ നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്ന വി​വ​രം ജീ​വ​ന​ക്കാ​രെ ഞെ​ട്ടി​ച്ചു. അ​ന്ന് വൈ​കി​യെ​ത്തി​യ മ​റ്റൊ​രു ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​ക്കും കി​ട്ടി നോ​ട്ടീ​സ്.

പി​ന്നീ​ട് ​നോ​ട്ടീ​സ് ഒ​ന്നും ന​ൽ​കി​യി​ല്ലെ​ങ്കി​ലും പ​ല ഘ​ട്ട​ത്തി​ലും നി​സ്സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു​പോ​ലും ക​ല​ക്ട​ർ ഉ​ട​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 19നാ​ണ് അ​രു​ൺ കെ. ​വി​ജ​യ​ൻ ക​ണ്ണൂ​ർ ക​ല​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. മാ​സ​ങ്ങ​ൾ​ക്ക​കം ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും അ​ദ്ദേ​ഹ​വു​മാ​യി ഉ​ട​ക്കി. ഫ​യ​ലി​ലെ സം​ശ​യ​ങ്ങ​ൾ​ക്കോ മ​റ്റോ ജീ​വ​ന​ക്കാ​ർ ചേം​ബ​റി​ൽ വ​രു​ന്ന​ത് ആ​ദ്യം​ത​ന്നെ വി​ല​ക്കി. ജൂ​നി​യ​ർ സൂ​പ്ര​ണ്ടി​ൽ കു​റ​ഞ്ഞ ഒ​രാ​ളും ത​ന്നെ വ​ന്നു​കാ​ണ​രു​തെ​ന്ന് ഒ​ടു​വി​ൽ നി​ർ​ദേ​ശം​ത​ന്നെ ന​ൽ​കി.

സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും ഇ​ത്ത​ര​മൊ​രു അ​പ്ര​ഖ്യാ​പി​ത വി​ല​ക്കി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്ക് പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ നോ​ട്ടീ​സ് ന​ൽ​കി.

ക​ല​ക്ട​ർ ന​ല്ല നി​ല​ക്ക​ല്ല പെ​രു​മാ​റി​യി​രു​ന്ന​തെ​ന്ന വി​വ​രം ന​വീ​ൻ​ബാ​ബു​വി​ന്റെ ഭാ​ര്യ​ക്കും അ​റി​യാ​മാ​യി​രു​ന്നു. അ​ക്കാ​ര​ണ​ത്താ​ൽ അ​വ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് മൃ​ത​ദേ​ഹം കാ​ണാ​ൻ ക​ല​ക്ട​ർ വീ​ട്ടി​ലേ​ക്ക് വ​ര​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ത്ത​നം​തി​ട്ട ക​ല​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​രെ​യാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോർന്നു…!! അതീവ രഹസ്യസ്വഭാവമുള്ള രണ്ട് രേഖകൾ വെള്ളിയാഴ്ച ടെലഗ്രാമിൽ… എഫ്.ബി.ഐയും യു.എസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം തുടങ്ങി…

അങ്കം തെളിഞ്ഞു…!! ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും… വയനാട്ടിൽ നവ്യ ഹരിദാസ്..!! പാലക്കാട്ട് സി. കൃഷ്ണകുമാർ.., ചേലക്കരയിൽ കെ. ബാലകൃഷ്ണൻ

തു​ട​ർ​ന്നാ​ണ് എ.​ഡി.​എ​മ്മി​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ ക​ണ്ണൂ​ർ ക​ല​ക്ട​ർ​ക്ക് പ​ത്ത​നം​തി​ട്ട ക​ല​ക്ട​റേ​റ്റ് വ​രെ പോ​യി മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്. എ.​ഡി.​എ​മ്മു​മാ​യി മി​ക​ച്ച സൗ​ഹൃ​ദം പാ​ലി​ക്കാ​തി​രു​ന്ന ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ​മു​ൻ പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ അ​ധി​ക്ഷേ​പ പ്ര​സം​ഗം ന​ട​ത്തി​യ​തോ​ടെ​യാ​ണ് ക​ല​ക്ട​റു​ടെ നീ​ക്ക​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ച്ച് കു​ടും​ബം രം​ഗ​ത്തു​വ​ന്ന​ത്.

മുഖ്യമന്ത്രിയെ വീട്ടിലെത്തി ചർച്ചനടത്തി കണ്ണൂർ ജില്ലാ കളക്ടർ… 20 മിനിറ്റിലേറെ സംസാരിച്ചു

നെതന്യാഹുവിൻ്റെ വീട്ടിലേക്ക് ഹിസ്ബുല്ലയുടെ ആക്രമണം…!!! ഇസ്രയേലിനെ വിറച്ചു..!!! ലെബനനിൽ നിന്ന് 70 കിലോമീറ്ററുകൾ കുതിച്ച് ഡ്രോണുകളെത്തി…!! ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും ആയത്തുല്ല ഖമനയി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7