വീണ്ടും നിരാശ..!! അർജുൻ്റെ ലോറിയിൽ​ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് നേവി; രാത്രിയിൽ വീണ്ടും പരിശോധിക്കും

ഷിരൂർ: നാവികസേന നടത്തിയ ഐബോഡ് ഡ്രോൺ പരിശോധനയിൽ അർജുൻ്റെ ലോറിയിൽ മനുഷ്യൻ്റെ സാന്നിധ്യമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോറിയിൽ ഐബോഡ് ഡ്രോൺ പരിശോധനിയിൽ അർജുൻ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പരിശോധനയിൽ സജീവ മനുഷ്യ സാന്നിധ്യം കണ്ടെത്താനാകാത്തത് നിരാശയുണ്ടാക്കുന്നതാണ്. എങ്കിലും രാത്രി നടത്തുന്ന പരിശോധനയിൽ മനുഷ്യ സാന്നിധ്യം കണ്ടത്താനാകുമെന്നും ശുഭകരമായ വാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

അതേസമയം ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുന്‍റേത് തന്നെയെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. നദിയില്‍ പുതഞ്ഞ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നും നാവികസേന അറിയിക്കുന്നുണ്ട്.

സ്വർണ വില കുത്തനെ ഇടിയുന്നു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

അർജുൻ ലോറിയി‍‍ൽ ഉണ്ടെന്ന് ഉറപ്പില്ല..!!,​ കുറച്ച് നേരം ലോറി ഒഴുകിയ ശേഷം തടികൾ വേർപെട്ടു; പിന്നെ അടിത്തട്ടിലേക്ക് പോയി; രാത്രിയും പരിശോധന നടത്തും… അർജുൻ അവിടെ ഉണ്ടെങ്കിൽ…

ഒരു കുറ്റവും പറയാനില്ല,​ പൊലീസും പട്ടാളവും വളരെ മികച്ച പ്രവർത്തനമാണ് നടത്തുന്നത്; ഷിരൂരിലെത്തി സന്തോഷ് പണ്ഡിറ്റ്

മനുഷ്യസാന്നിധ്യം കണ്ടെത്താനാകാത്തതിനാൽ ദൗത്യം വീണ്ടും നീളും. ട്രക്ക് കണ്ടെത്താന്‍ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു.

ദൗത്യം അവസാനിപ്പിച്ച് നാവിക സേന; പത്താം ദിവസവും നിരാശയിൽ; കനത്ത മഴ തുടരും,​ നാളെ പ്രദേശത്ത് ഓറഞ്ച് അലേർട്ട്

സ്റ്റീൽ ഹുക്ക് താഴേക്ക് ഇട്ട് ലോറിയിൽ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീൽ ഹുക്കുകൾ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. ഇതിനിടെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ‌ അര്‍ജുന്‍റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയത്.

മലയാളി ‘പൊളിയല്ലേ ‘..!!! മദ്യപിക്കുന്ന കാര്യത്തിൽ മലയാളികളെ കണ്ട് പഠിക്കണം

ഇനി വഴിയിൽ ‘കുടുങ്ങില്ല’..!!! പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51