സ്വർണ വില കുത്തനെ ഇടിയുന്നു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി.

തിരുവനന്തപുരത്തിന്റെ അവസ്ഥ പരിതാപകരമെന്ന് ഹൈക്കോടതി; ആമയിഴഞ്ചാൻ തോട് ഒരുമാസത്തിനകം വൃത്തിയാക്കുമെന്ന് സർക്കാർ

അർജുൻ ലോറിയി‍‍ൽ ഉണ്ടെന്ന് ഉറപ്പില്ല..!!,​ കുറച്ച് നേരം ലോറി ഒഴുകിയ ശേഷം തടികൾ വേർപെട്ടു; പിന്നെ അടിത്തട്ടിലേക്ക് പോയി; രാത്രിയും പരിശോധന നടത്തും… അർജുൻ അവിടെ ഉണ്ടെങ്കിൽ…

ഇന്ന് രാവിലത്തെ നിരക്ക് നിർണയ യോഗത്തിൽ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇത് കേരളത്തിലെ വിലയിൽ കുറവുണ്ടാക്കുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു. പല വ്യാപാരികളും ഉയർന്ന നിരക്കിൽ വാങ്ങിയ സ്വർണമാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വിലയിൽ വാങ്ങിയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വില കുറയ്ക്കാമെന്ന നിലപാടിലായിരുന്നു വ്യാപാരികൾ.

ഇന്ത്യൻ താരങ്ങളെ വിമർശിച്ച ഇൻസമാമുൽ ഹഖിന് ചുട്ട മറുപടി കൊടുത്ത് മുഹമ്മദ് ഷമി; പറ‌ഞ്ഞത് മോശമായെന്ന് മുൻ പാക് താരം

മേയ് 20 ന് സ്വർണവില സർവകാല റെക്കോഡായ പവന് 55,120 എന്ന നിരക്കിലെത്തിയിരുന്നു. ഇനി പവന്റെ വില അര ലക്ഷത്തിൽ നിന്ന് കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വർണം വാങ്ങാനിരിക്കുന്നവരും ETF നിക്ഷേപങ്ങൾ നടത്തുന്നവരും.

ഇറക്കുമതി ചുങ്കം വെട്ടി കുറച്ചാൽ സ്വർണ്ണവില പവന് 45,000 രൂപയിലേക്ക് എത്തും; സ്വർണക്കള്ളക്കടത്ത് ഇല്ലാതാകും: ബജറ്റ് 2024 പ്രതീക്ഷകൾ

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7