ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊച്ചി: രണ്ടാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2022 നവംബര്‍ ഒന്നിനും 2023 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രസാധകര്‍ക്കൊപ്പം വായനക്കാര്‍ക്കും പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള Federal Bank Literary Award എന്ന ലിങ്ക് വഴി വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാം. ഒരാള്‍ക്ക് മൂന്നു പുസ്തകങ്ങള്‍ വരെ നിര്‍ദ്ദേശിക്കാവുന്നതാണ്. പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി നവംബര്‍ 15.

വായനക്കാരും പ്രസാധകരും നിര്‍ദ്ദേശിച്ച പുസ്തകങ്ങളില്‍ നിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക വിദഗ്ധരടങ്ങുന്ന ജൂറി വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അര്‍ഹതയുള്ള കൃതി തെരഞ്ഞെടുക്കുക. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2024 വേദിയില്‍ പുരസ്‌കാരം സമ്മാനിക്കും.

കെ വേണുവിന്റെ ആത്മകഥയായ ഒരന്വേഷണത്തിന്റെ കഥ എന്ന കൃതിയാണ് പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യപുരസ്‌കാരത്തിന് അര്‍ഹമായത്.

Similar Articles

Comments

Advertismentspot_img

Most Popular