വിക്രാന്ത് ചിത്രം ‘സ്പാർക്ക് ലൈഫ്’;ട്രെയിലർ റിലീസായി

വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സ്പാർക്ക് ലൈഫ്’ട്രെയിലർ റിലീസായി. മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ‘ഹൃദയം’, ‘ഖുഷി’ എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. ഗുരു സോമസുന്ദരം ചിത്രത്തിൽ വില്ലനായി എത്തുന്നു. ഡെഫ് ഫ്രോഗ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർണമായും പൂർത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ കടന്നിരിക്കുന്നത്. ഏറ്റവും ഒടുവിൽ റിലീസായ ടീസറിൽ പ്രണയവും ഇമോഷൻസും ചേർന്ന് ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രം കാണുന്നത്. ക്യാമറാമാൻ അശോക് കുമാറിന്റെയും ഹിഷാം അബ്ദുൽ വഹാബിന്റെ ബാക്ഗ്രൗണ്ട് മ്യുസിക്കും ചിത്രത്തിന് ഹൈലൈറ്റായി മാറും.

ചിത്രം നവംബർ 17ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും. ഒരു മുഴുനീള ആക്ഷൻ ത്രില്ലറായി ചിത്രം മാറുകയും പ്രേക്ഷകർക്ക് ഏറ്റവും മികച്ച അനുഭവം നൽകാനുമാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

നാസർ, സുഹാസിനി മണിരത്നം, വെണ്ണല കിഷോർ, സത്യ, ബ്രഹ്‌മാജി,ശ്രീകാന്ത് അയ്യങ്കാർ, ചമ്മക് ചന്ദ്ര, അന്നപൂർണമ്മ, രാജ രവീന്ദ്ര തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular