പ്രവാസികൾക്ക് യു.പി.ഐ ഉപയോഗിക്കാൻ പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്,

കൊച്ചി: ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഫെഡ്‌ മൊബൈൽ വഴി പ്രവാസി ഇന്ത്യക്കാർക്ക് യു.പി.ഐ ഇടപാടുകൾ നടത്താം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) അംഗീകരിച്ച യു.എസ്.എ, യുകെ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, സിംഗപൂർ, ഹോങ്കോങ്, മലേഷ്യ, ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ പ്രവാസികൾക്ക് സേവനം ലഭ്യമാണ്. എൻ.പി.സി.ഐ അംഗീകരിക്കുന്ന മുറയ്ക്ക് കൂടുതൽ രാജ്യങ്ങളിലെ പ്രവാസി ഇടപാടുകാർക്ക് ഈ സൗകര്യം ലഭ്യമാകുന്നതാണ്.

ബാങ്ക് അക്കൗണ്ടിൽ ഇന്ത്യൻ മൊബൈൽ നമ്പർ ഉള്ളവർക്ക് ഈ സേവനം ഉപയോഗിക്കാം. പണമയക്കുന്നതിനും ക്യു.ആർ. കോഡ് സ്‌കാൻ ചെയ്തുള്ള പേമെന്റുകൾക്കുമടക്കം നിരവധി സേവനങ്ങളാണ് പുതിയ സൗകര്യം വഴി ലഭ്യമാവുന്നത് . ഫെഡ്‌മൊബൈലിനു പുറമെ യു.പി.ഐ ഇടപാട് അനുവദിക്കുന്ന ഏത് ആപ്പിലും സേവനം ലഭ്യമാണ്.

പി.ഒ.എസ് മെഷീനുകൾ ലഭ്യമല്ലാത്ത ചെറിയ നഗരങ്ങളിൽ പെയ്മെന്റുകൾ ചെയ്യുന്നതിന് പ്രവാസികൾ നേരിട്ടിരുന്ന വെല്ലുവിളികൾക്ക് ഫെഡ്‌ മൊബൈലിൽ യു.പി.ഐ സൗകര്യം ഉൾപ്പെടുത്തിയതോടെ പരിഹാരമായെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. യു.പി.ഐ ഇന്ത്യയിലും ലോകത്തെ മറ്റുരാജ്യങ്ങളിലും പണമിടപാടുകളുടെ പര്യായമായി മാറിയിട്ടുണ്ട്. ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഈ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഫെഡ്‌ മൊബൈലിൽ എൻ.ആർ.ഐ യു.പി.ഐ ഉൾപ്പെടുത്തിയതെന്നും അവർ പറഞ്ഞു.

https://youtu.be/lRfNrcrFfQI

Similar Articles

Comments

Advertismentspot_img

Most Popular