എന്റെ കേരളം അനുഗ്രഹീത നാട്: കെ.എസ്. ചിത്ര കേരളീയത്തെക്കുറിച്ച്

ഒരു മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നെല്‍പ്പാടങ്ങളും വയലേലകളും പുഴകളും നിറഞ്ഞ പ്രകൃതി മനോഹരമായ ദൈവത്തിന്റെ സ്വന്തം നാട്. അനുഗ്രഹീത നാടാണിത്. കേര നിരകളാടും ഈ ഹരിത ചാരു തീരം…

മലയാളികളില്ലാത്ത രാജ്യം ഇല്ല എന്നു തന്നെ പറയാം. മിക്ക രാജ്യങ്ങളിലും മലയാളികള്‍ വലിയ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമെത്തുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ നിറഞ്ഞ സ്‌നേഹത്തോടെയാണ് അവര്‍ സ്വീകരിക്കുന്നത്. തികച്ചും മധുരതരമായ അനുഭവം. അതും നമുക്ക് വലിയ അഭിമാനമാണ്.

ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതാണ് കേരളത്തിന്റെ സവിശേഷതകളും പ്രത്യേകതകളും. സമസ്ത മേഖലകളിലുമുള്ള കേരളത്തിന്റെ ഔന്നത്യം എടുത്തുകാട്ടുന്ന കേരളീയം മഹോത്സവത്തിന് എല്ലാവിധ ആശംസകളും…

മലയാള ഭാഷ അഭിമാനം,​ അമ്മയുടെ സ്ഥാനം: മൃദുല വാര്യർ കേരളീയത്തെക്കുറിച്ച്…

-കെ.എസ്. ചിത്ര

https://www.youtube.com/shorts/wHDmqDEwuv4?feature=share

Similar Articles

Comments

Advertismentspot_img

Most Popular