മലയാള ഭാഷ അഭിമാനം,​ അമ്മയുടെ സ്ഥാനം: മൃദുല വാര്യർ കേരളീയത്തെക്കുറിച്ച്…

മൃദുല സ്വരവുമായി മലയാള ചലച്ചിത്ര ഗാന ശാഖയിലേക്ക് കടന്നു വന്ന ഗായിക. സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനർഹയായ മൃദുല വാര്യർ കേരളത്തെക്കുറിച്ച്, കേരളീയത്തെക്കുറിച്ച് പറയുന്നു.

ഒരു മലയാളിയായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. അതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്നത് മലയാള ഭാഷയെക്കുറിച്ചോർക്കുമ്പോൾ തന്നെയാണ്. അമ്മയുടെ സ്ഥാനത്താണ് ഭാഷയെ കാണുന്നത്. എന്റെ ഭാഷ മലയാളമായതിൽ ഒത്തിരി സന്തോഷവും അഭിമാനവുമുണ്ട്.

കൺസെർട്ടുകളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. അവിടെയുള്ളവരോട് സംസാരിക്കുമ്പോൾ നമ്മുടെ സംസ്കാരം, കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം, തിറ, തിരുവാതിര കളി എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ ഏറെ സന്തോഷം തോന്നും. സമ്പന്നമായ നമ്മുടെ നാടിന്റ സാംസ്കാരിക പൈതൃകത്തിൽ അഭിമാനവും.

Similar Articles

Comments

Advertismentspot_img

Most Popular


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51