ഉറങ്ങിയിട്ട് നാളുകളായി, കാര്യങ്ങൾ പഴയതുപോലല്ല: സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്ത് ദുൽഖർ

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇൻസറ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ കണ്ട ആശങ്കയിലാണ് ആരാധകര്‍. ‘ഞാന്‍ ഉറങ്ങിയിട്ട് ഏറെയായി’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ വിഡിയോ പങ്കുവെച്ചത്. വിഡിയോ ദുല്‍ഖര്‍ പിന്നീട് പിന്‍വലിച്ചു. ഏതെങ്കിലും പ്രൊമോഷന്റെ ഭാഗമാണോ വിഡിയോ എന്നാണ് ആരാധകരുടെ ചോദ്യം. അതല്ല ദുല്‍ഖര്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു.

കുറച്ചു നാളുകളായി ഉറങ്ങിയിട്ട്. ആദ്യമായി ജീവിതത്തിൽ ചില കാര്യങ്ങൾ നേരിടേണ്ടി വന്നു. കാര്യങ്ങൾ ഒന്നും പഴയപടിയല്ല. നേരിടേണ്ടി വന്നതൊന്നും മനസ്സിൽ നിന്നും കളയാൻ പറ്റുന്നില്ല. എനിക്ക് കൂടുതൽ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുമെന്ന് തോന്നുന്നില്ല.’’–വിഡിയോയിൽ ദുൽഖർ പറയുന്നു.

വിഡിയോ ദുല്‍ഖര്‍ പിന്‍വലിച്ചെങ്കിലും ആരാധകര്‍ ഇത് ഡൗൺലോഡ് ചെയ്തുവച്ചതോടെ സംഗതി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഏതെങ്കിലും സിനിമയടെ പ്രൊമോഷന്റേയോ പരസ്യത്തിന്റേയോ ഭാഗമാണ് ദുല്‍ഖറിന്റെ വിഡിയോ എന്നാണ് സൂചന.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...